ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയ ജോഡികളായിരുന്നു രണ്‍ബീർ കപൂറും കത്രീന കൈഫും. എന്നാൽ പിന്നീട് ഇരുവരും അടിച്ചു പിരിഞ്ഞു. എന്നാൽ ഈ വേർപാടിന്റെ വേദനയിൽനിന്ന് കത്രീന ഇതുവരെയും മോചിതയായിട്ടില്ലെന്നാണ് ബോളിവുഡിൽനിന്നു ലഭിക്കുന്ന സൂചന. കത്രീന ഇപ്പോൾ ഷാരൂഖ് ഖാനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കത്രീന മേരി ജാൻ എന്നായിരുന്നു ഈ സിനിമയ്ക്ക് നേരത്തെ നിശ്ചയിച്ചിരുന്ന പേര്. എന്നാൽ കത്രീന ആവശ്യപ്പെടതിനെത്തുടർന്ന് ഈ പേരു മാറ്റി. സിനിമയിൽ കത്രീന സിനിമ സ്റ്റാറായാണ് അഭിനയിക്കുന്നത്.
എന്നാൽ ഈ കഥാപാത്രവും താനും തമ്മിൽ യാതൊരു സാമ്യവുമില്ലാത്തതുകൊണ്ടാണ് പേര് മാറ്റാൻ ആവശ്യപ്പെട്ടത് എന്നായിരുന്നു കത്രീനയുടെ വിശദീകരണം. എന്നാൽ അങ്ങനെയല്ലെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നത്. സിനിമയിൽ കത്രീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവരോട് ഏറെ സാമ്യമുണ്ടത്രേ. സ്വന്തം ജീവിതത്തിലേതുപോലെതന്നെ സിനിമയിലും കഥാപാത്രം കാമുകനുമായി അടിച്ചുപിരിയുകയാണ്. ഇത് രണ്‍ബീറും കത്രീനയുമായുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേഷകരെ പ്രേരിപ്പിക്കുമെന്ന് വിചാരിച്ചാണ് കത്രീന സിനിമയുടെ പേരുമാറ്റാൻ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡിൽ സംസാരം.