ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് കത്രീന കെയ്ഫിന്റെയും വിക്കി കൗശലിന്റെയും. ഈ ഡിസംബറില്‍ ഇവര്‍ വിവാഹിതരാകുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന്റെ മുന്നോടിയായി വിക്കി ജുഹുവില്‍ ഒരു അപ്പാര്‍ട്മെന്റ് എടുത്തെന്നും കത്രീന തന്റെ പേര് മാറ്റി കത്രീന കൗശല്‍ എന്നാക്കാന്‍ ഒരുങ്ങുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കത്രീന കെയ്ഫ്-വിക്കി കൗശല്‍ താരവിവാഹമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് വിവാഹമായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇവരുടെ വിവാഹം ഡിസംബറില്‍ രാജസ്ഥാനില്‍ നടക്കുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നും കേള്‍ക്കുന്നുണ്ട്.
വിവാഹക്ഷണങ്ങള്‍ അയച്ചെന്നും അതിഥികളോട് തീയതികള്‍ ഓര്‍ക്കാനും അവരുടെ താമസസൗകര്യങ്ങള്‍ ക്രമീകരിച്ചെന്നുമൊക്കെ വാര്‍ത്തകളുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ സ്പൈ ത്രില്ലര്‍ ഡ്രാമയായ ടൈഗര്‍ 3 യുടെ നിര്‍മാതാക്കളെ ഇതറിയിച്ചെന്നും പേര് കത്രീന കൗശല്‍ എന്നാക്കാന്‍ പറഞ്ഞെന്നുമാണ് കേള്‍ക്കുന്നത്.
വിവാഹത്തിനു മുന്നോടിയായി വിക്കി മുംബൈയിലെ ജുഹുവിലുള്ള അള്‍ട്രാ ലക്ഷുറിയസ് ബില്‍ഡിങ്ങിലെ എട്ടാമത്തെ നിലയിലെ അപാര്‍ട്മെന്റ് അഞ്ചു വര്‍ഷത്തേക്ക് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. കാഴ്ചയിലെ ലക്ഷുറി മാത്രമല്ല വാടകയിനത്തിലും വലിയൊരു തുകയാണ് വിക്കി അപ്പാര്‍ട്മെന്റിനായി മുടക്കുന്നത്.
എട്ടുലക്ഷം രൂപയാണ് അപ്പാര്‍ട്മെന്റിന്റെ മാസ വാടക. ആദ്യ മുപ്പത്തിയാറു മാസത്തേക്ക് എട്ടുലക്ഷവും പിന്നീടുള്ള പന്ത്രണ്ടു മാസത്തേക്ക് 8.40 ലക്ഷം രൂപയാണ് വാടക.
കുട്ടിക്കാലത്ത് ജനിച്ചു വളര്‍ന്ന വീടിനെക്കുറിച്ച് അടുത്തിടെ വിക്കി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം അടുക്കളയോ ബാത്റൂമോ ഇല്ലാത്ത ഒരു ഒറ്റമുറി വീട്ടിലായിരുന്നു ജനിച്ചത്. പിന്നീടങ്ങോട് പടിപടിയായാണ് ഓരോന്നും നേടിയതെന്നും താരം പറഞ്ഞിരുന്നു.