കത്രീന കെയ്ഫും അക്ഷയ്കുമാറും വീണ്ടും ഒന്നിക്കുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച ജോഡികളാണ് ഇവർ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യാവൻഷി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
അക്ഷയ്കുമാർ, കത്രീന കെയ്ഫ്, രോഹിത് ഷെട്ടി, കരണ്‍ജോഹർ എന്നിവർ നിൽക്കുന്ന ചിത്രം ഉൾപ്പെടെ ട്വിറ്ററിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് അക്ഷയ്കുമാർ ആണ്.
അക്ഷയ്കുമാർ പങ്കുവച്ച അതേ ചിത്രം തന്നെ കത്രീനയും സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പുതിയ ടീമിനൊപ്പം പ്രവർത്തിക്കാനാവുന്നതിന്റെ ത്രില്ലിലാണ് താനെന്നും കത്രീന പറയുന്നു. 2020ലെ ഈദ് ചിത്രമായിട്ടായിരിക്കും സൂര്യാവൻഷി പുറത്തിറങ്ങുക. കരണ്‍ജോഹറാണ് ചിത്രത്തിന്റെ നിർമാതാവ്.