ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാവിഷയം ആലിയ-രണ്‍ബീർ പ്രണയമാണ്. നേരത്തെ തന്നെ ഈ പ്രണയത്തെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നെങ്കിലും ഇത് പപ്പരാസികളുടെ കണ്ടുപിടിത്തമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രേക്ഷകരേയും ബോളിവുഡിനേയും ഒരുപോലെ ഞെട്ടിച്ച് പ്രണയവാർത്ത സ്ഥിരീകരിച്ച് രണ്‍ബീർ രംഗത്തെത്തിയിരുന്നു.
ആലിയ-രണ്‍ബീർ പ്രണയം കൂടുതൽ തകർത്തത് ബോളിവുഡ് താരം കത്രീന കൈഫിനെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. കത്രീനയും രണ്‍ബീറും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം വിവാഹം വരെ എത്തിയിരുന്നു. വിദേശത്ത് കടൽത്തീരത്ത് അല്പവസ്ത്രധാരികളായി ഇവർ ചെലവഴിക്കുന്ന ചിത്രം വൈറലായിരുന്നു. കത്രീനയുമായി വേർപിരിഞ്ഞതിനു ശേഷമാണ് ആലിയയുമായി രണ്‍ബീർ അടുക്കുന്നതും പ്രണയത്തിലാകുന്നതും.
ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത് കത്രീനയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസാണ്. “അത് വിശ്വസിക്കണമെങ്കിൽ ഞാനത് കാണണം, കണ്ടതിന് ശേഷം വിശ്വസിക്കും.’. ഇങ്ങനെയാണ് താരത്തിന്റെ സ്റ്റാറ്റസ്. രണ്‍ബീർ കപൂർ തന്നെയാണ് പ്രണയ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാലും കത്രീന ഇതു വിശ്വസിക്കില്ലയെന്ന മട്ടിലാണ്. താരത്തിന്റെ ഈ സ്റ്റാറ്റസിനു പിന്നിൽ രണ്‍ബീർ-ആലിയ ബന്ധമാണെന്നാണ് പപ്പരാസികളുടെ ഭാഷ്യം.
ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ആലിയയും കത്രീനയും. ഇവരുടെ സൗഹൃദത്തെ കുറിച്ച് ബോളിവുഡിൽ പാട്ടാണ്. അവധി ആഘോഷങ്ങൾ ഇവർ ഒരുമിച്ചായിരുന്നു ചെലവഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആലിയ -രണ്‍ബീർ ബന്ധം കത്രീനയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇത് കത്രീന- ആലിയ ബന്ധത്തിൽ വിള്ളലേൽപ്പിക്കുമോ എന്നാണു ബോളിവുഡ് ഉറ്റുനോക്കുന്നത്.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ആലിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അഭിനയിക്കുന്പോഴും ജീവിക്കുന്പോഴും ഞാൻ സ്വപ്നം കാണുന്നതാണ് ആലിയ എനിക്ക് നൽകുന്നത്. ഞങ്ങൾ രണ്ടു പേർക്കും ഇത് പുതിയ അനുഭവമാണ്- രണ്‍ബീർ പറയുന്നു.
രണ്‍ബീർ-ആലിയ ബന്ധത്തിൽ വീട്ടുകാരും പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ആലിയയ്ക്ക് രണ്‍ബീറിന്റെ സഹോദരി റിദ്ദിമ ബ്രേസ്ലെറ്റ് സമ്മാനം നൽകിയിരുന്നു. അത് ആലിയ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസായി ചേർക്കുകയും ചെയ്തിരുന്നു.
കൂടാതെ ആലിയയും രണ്‍ബീറിന്റെ അമ്മയുമായുള്ള ചിത്രങ്ങളും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ നിന്ന് വ്യക്തമാണ് ആലിയ -രണ്‍ബീർ ബന്ധത്തിൽ വീട്ടുകാരും ഹാപ്പിയാണെന്ന്.