കത്രീന കെയ്ഫ് മെക്സിക്കോയിൽ. തന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കാനാണ് മെക്സിക്കോയിൽ എത്തിയിരിക്കുന്നത്. മെക്സിക്കോയിലെത്തിയ താരം കഴിഞ്ഞദിവസം കളർഫുൾ ബിക്കിനിയിട്ട് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ജൂലൈ 16നാണ് കത്രീനയുടെ ജന്മദിനം.
രോഹിത് ഷെട്ടിയുടെ സൂര്യവൻഷിയാണ് കത്രീനയുടെ അടുത്ത സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ പ്രധാനകഥാപാത്തെ അവതരിപ്പിക്കുന്നത്. സൽമാൻ ഖാൻ നായകനായ ഭാരത് ആണ് കത്രീനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം ബോക്സോഫീസിൽ പ്രദർശനവിജയം നേടി മുന്നേറുകയാണ്.