സൗഹൃദങ്ങള്‍ക്കും, ശത്രുതകള്‍ക്കും പേര് കേട്ടതാണ് ബോളിവുഡ്.
എന്നാല്‍ ഏറെ ഞെട്ടിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വളരെ സൗഹൃദവും ശത്രുതയും ഉണ്ടായിരുന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും സല്മാന് ഖാനും തമ്മിലായിരുന്നു.
1995 ഇല് റിലീസ് ആയ കരണ്‍-അര്ജുന് എന്ന ചിത്രം മുതലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുന്നത്. പരസ്പരം സ്നേഹിച്ചിരുന്ന ഇവരുടെ ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഏകദേശം മുപ്പതു വര്‍ഷം പിന്നിട്ട സൗഹൃദ ബന്ധത്തില്‍ ആറു വര്‍ഷക്കാലത്തോളം ഇവര്‍ കടുത്ത ശത്രുക്കളായി മാറിയിരുന്നു.
2008 ല്‍ കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ വെച്ചുണ്ടായ തര്‍ക്കമാണ് ഇരുവരുടെയും ശത്രുതയ്ക്ക് കാരണമായത് എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
പരസ്പരം ആക്രമിക്കാന്‍ പോലും ഇരുവരും ശ്രമിച്ചു. അതെ വര്‍ഷം പുറത്തിറങ്ങിയ സല്മാന് ഖാന്റെ മേം ഓര് മിസിസ് ഖന്ന എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേദിയില്‍ വെച്ച് സല്മാന് ഖാന് ഇത് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.
ഷാരുഖ് എനിക്കെന്റെ സഹോദരനെ പോലെയായിരുന്നു. ഇന്‍ഡസ്ട്രിയില്‍ കാലുറപ്പിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന നാളുകളില്‍ എന്നെ സാര്‍, സാര്‍ എന്ന് വിളിച്ചിരുന്ന ഷാരൂഖിനെ എനിക്കോര്‍മയുണ്ട്.
അവസരങ്ങള്‍ തേടി വാതിലുകള്‍ തോറും മുട്ടിയിരുന്ന ഷാരൂഖ്. എന്നാല്‍ ആ ഷാരൂഖ് ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു- സല്മാന് പറഞ്ഞു.
പിന്നീട് മറ്റൊരു വേദിയില്‍ വച്ച് സല്മാന് ‘ദൈവത്തിനു മാത്രമേ ഞങ്ങളെ വീണ്ടും സുഹൃത്തുക്കളാക്കാന്‍ സാധിക്കൂ..
അതിനാല്‍ തന്നെ അതൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ 2014 ല്‍ അത് സംഭവിച്ചു.
സല്മാന് ഖാന്റെ സഹോദരി അര്‍പ്പിതയാണ് ആറു വര്‍ഷത്തോളം നീണ്ടും നിന്ന ആ ശത്രുതയെ ഇല്ലാതാക്കിയത്.
അര്‍പ്പിതയുടെ വിവാഹത്തിന് ഏട്ടന്മാരായി സല്‍മാനും ഷാരുഖും ചേര്‍ന്നു നിന്നു. അതോടെ ഇരുവരും വീണ്ടും അടുത്ത സുഹൃത്തുക്കളായി മാറി. -പിജി