സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്ത്ത ആകാറുണ്ട്. ഇപ്പോള് ബോളിവുഡ് കോളങ്ങളില് ഏറ്റവും കൂടുതല് ചര്ച്ചയാകുന്നത് താരങ്ങളായ കത്രീന കെയ്ഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തെക്കുറിച്ചാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളില് പ്രചരിക്കുന്നുണ്ട്.
എന്നാല് താരങ്ങള് ഇപ്പോഴും ഇതിനെക്കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല് ഇവര് ഒന്നിച്ചുള്ള ചിത്രങ്ങള് പലപ്പോഴും സമൂഹമാധ്യമങ്ങളില് ഇടം പിടിക്കാറുണ്ട്.
ഇപ്പോള് സോഷ്യല് മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കത്രീനയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്ത്തയാണ്. നടി ഉടനെ വിവാഹിതയാകുമെന്നാണ് സൂചന.
മുന് കാമകനും നടനുമായ സല്മാന് ഖാന്റെ സുഹൃത്തും കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോയാണ് ഇത്തരത്തിലുളള ഒരു സൂചന നല്കിയിരിക്കുന്നത്. ആഷ്ലിയുടെ വാക്കുകള് വൈറലായിട്ടുണ്ട്.
ജൂലൈ 16 ന് കത്രീനയുടെ പിറന്നാളായിരുന്നു. നടിക്ക് പിറന്നാള് ആശംസ നേര്ന്ന് ആരാധകരും താരങ്ങളും രംഗത്തെത്തിയിരുന്നു.
കത്രീനയ്ക്ക് പിറന്നാള് ആശംസ നേര്ന്ന് കെണ്ട് കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോയും രംഗത്ത് എത്തിയിരുന്നു.
നവവധുവിന്റെ ഗെറ്റപ്പിലുള്ള കത്രീനയുടെ ചിത്രം പങ്കു വച്ച് കൊണ്ടാണ് കത്രീനയ്ക്ക് ആഷ്ലി പിറന്നാള് ആശംസ നേര്ന്നത്. കൂടാതെ വളരെ പെട്ടെന്ന് തന്നെ മണവാട്ടിയാകുമെന്നും ഇദ്ദേഹം കുറിച്ചു.
ആഷ്ലിക്ക് നന്ദി അറിയിച്ചു കൊണ്ട് കത്രീനയും രംഗത്ത് എത്തി. എന്നാല് വിവാഹത്തെ കുറിച്ചുള്ള സൂചനയൊന്നും നടി നല്കിയില്ല.
ഇതോടെ കത്രീന-വിക്കി പ്രണയകഥ ബോളിവുഡില് വീണ്ടും വലിയ ചര്ച്ചയായി മാറിയിരിക്കുകയാണ്.
ഇവരുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നുള്ള വാര്ത്തകളും പ്രചരിച്ചു. എന്നാല് താരങ്ങളോ കുടുംബാംഗങ്ങളോ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഗോസിപ്പ് കോളങ്ങളില് ഒതുങ്ങിയ വിവാഹവാര്ത്ത സത്യമാകുമെന്നാണ് അഷ്ലിയുടെ കുറിപ്പില് നിന്ന് വ്യക്തമാകുന്നത്.
മുമ്പൊരിക്കല് സല്മാന്റെ മുന്നില് വച്ച് കത്രീനയോട് വിക്കി വിവാഹാഭ്യര്ഥന നടത്തിയിരുന്നു. ഒരു പുരസ്കാരദാന ചടങ്ങില് വച്ചായിരുന്നു കത്രീനയോട് വിവാഹം ചെയ്യാമോ എന്ന് വിക്കി ചോദിച്ചത്.
എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങള് എന്ത് കൊണ്ട് വിവാഹം ചെയ്തു കൂടാ? ഇപ്പോള് വിവാഹങ്ങളുടെ കാലമാണല്ലോ.
നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കി വിവാഹാഭ്യര്ഥന നടത്തിയത്.
ബോളിവുഡ് കോളത്തില് ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു സല്മാന്ഖാന്റെയും കത്രീനയുടെയും പ്രണയ കഥ. വിവാഹത്തില് വരെ ഇവരുടെ ബന്ധം എത്തിയിരുന്നു.
എന്നാല് പിന്നീട് ബ്രേക്കപ്പ് ആവുകയായിരുന്നു. സല്മാന് ഖാനുമായുള്ള ബ്രേക്കപ്പിന് ശേഷം നടൻ രണ്ബീര് കപൂറുമായി നടി പ്രണയത്തിലാവുകയായിരുന്നു.
ദീപികയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കത്രീനയുമായി രണ്ബീര് അടുക്കുന്നത്. എന്നാല് ഈ ബന്ധവും അധികം നീണ്ടു പോയില്ല. ഇരുവരും വേര്പിരിയുകയായിരുന്നു. പിന്നീട് ആലിയ ഭട്ടുമായി രണ്ബീര് പ്രണയത്തിലാവുകയായിരുന്നു. പിന്നീടാണ് വിക്കിയുമായി കത്രീന കെയ്ഫ് പ്രണയത്തിലാവുന്നത്.