ബോളിവുഡിൽ മുൻനിര നായികയായി തിളങ്ങിനിൽക്കുന്ന താരമാണ് കത്രീന കെയ്ഫ്. സൂപ്പർ താരങ്ങളുടെ നായികയായുളള നടിയുടെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഗ്ലാമർ റോളുകളിലൂടെയും ഐറ്റം ഡാൻസിലൂടെയുമെല്ലാം ആരാധക ഹൃദയം കീഴടക്കിയ താരം കൂടിയാണ് നടി.
കത്രീന കെയ്ഫിന്റെ പുതിയ അപരയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കത്രീനയുടെ ആരാധകർ തന്നെയാണ് അലീന റായ് എന്ന നടിയുടെ പുതിയ അപരയെ ടിക് ടോക്കിലൂടെ കണ്ടെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെല്ലാം കത്രീനയെ പോലുളള അലീനയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. ടിക് ടോക്കിലെന്ന പോലെ ഇൻസ്റ്റഗ്രാമിലും അലീനയ്ക്ക് ഫോളോവേഴ്സ് ഏറെയാണ്. 33.5 കെയിലധികം ആളുകളാണ് കത്രീനയുടെ രൂപസാദൃശ്യമുളള അലീന റായിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
2017 മുതലാണ് അലീന റായ് സോഷ്യൽ മീഡിയയിൽ സജീവമായത്. മുന്പ് അനുഷ്ക ശർമ്മ, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവരുടെ മുഖച്ഛായയുളളവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഏറ്റവുമൊടുവിലാണ് കത്രീന കെയ്ഫിന്റെ അപരയെയും ആരാധകർ കണ്ടെത്തിയിരിക്കുന്നത്. കത്രീനയെ പോലുണ്ടെന്ന് പറഞ്ഞ് നിരവധി പേരാണ് അലീനയുടെ പോസ്റ്റുകൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കത്രീനയെ പോലെയാവാൻ നിങ്ങൾ മുൻപ് പ്ലാസ്റ്റിക്ക് സർജറി ചെയ്തിരുന്നോ എന്നാണ് ഒരാളുടെ ചോദ്യം.