
ബോളിവുഡ് സിനിമയിൽ വർഷങ്ങളായി സജീവമായി തുടരുന്ന കത്രീന കെയ്ഫ് അടുത്തിടെയാണ് പിറന്നാൾ ആഘോഷിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ കത്രീനയ്ക്ക് ആശംസകളുമായി ആരാധകരും സിനിമാ താരങ്ങളുമൊക്കെ എത്തിയിരുന്നു. എന്നാൽ അവിടെയും ചർച്ചയായത് കത്രീനയുടെ ചില പ്രണയങ്ങളെ കുറിച്ചായിരുന്നു.
കത്രീന പ്രണയത്തിലാണെന്ന് പറഞ്ഞ് നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ കുടുങ്ങിയിരുന്നു. സൽമാൻ ഖാനും രണ്‍ബീർ കപൂറുമായിട്ടുള്ള പ്രണയം സംബന്ധിച്ച് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു യുവതാരവുമായി കത്രീന പ്രണയം ആരംഭിച്ചെന്ന് പ്രചാരണമുണ്ടായിരുന്നു.
ഉറി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി വിക്കി കൗശലാണ് ആ താരം. ഇരുവരും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് കഴിഞ്ഞ വർഷം മുതൽ നിരന്തരം വാർത്തകൾ വരാറുണ്ട്.
അടുത്തിടെ കത്രീനയുടെ പിറന്നാളിന് വിക്കി നൽകിയ ആശംസയും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പ്രിയതമയെ കാണാൻ വിക്കി എത്തി എന്ന തരത്തിൽ ചില ചിത്രങ്ങളും വീഡിയോസുമെല്ലാം തരംഗമാവുകയാണ്. ഇൻസ്റ്റ ഗ്രാമിലൂടെയായിരുന്നു ഇതെല്ലാം പുറത്ത് വന്നത്.