കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി കത്രീന കെയ്ഫിന്റെ പ്രണയങ്ങൾ.
ഒടുവില്‍ യുവനടന് വിക്കി കൗശലും കത്രീനയും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ടും നാളുകളായി.
വിക്കിയും കത്രീനയും ഇതേക്കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് തന്നെയാണ് പപ്പരാസികള്‍ പറയുന്നത്.
ഇതിനുള്ള കാരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്. ഇരുവരേയും ഒരുമിച്ച് പലപ്പോഴായി കണ്ടതും വിക്കിയുടെ ടീഷര്‍ട്ട് ധരിച്ചെത്തിയ കത്രീനയുടെ ചിത്രവുമെല്ലാം ഇരുവര്‍ക്കുമിടയിലെ പ്രണയത്തിന്റെ തെളിവായി പപ്പരാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ വിക്കിയും കത്രീനയും പ്രണയത്തിലാണെന്നതിന് ഒരു സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.
നടന് ഹര്‍ഷ് വര്ധന് കപൂറാണ് ഇത് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു കത്രീനയേയും വിക്കിയേയും കുറിച്ച് ഹര്‍ഷ് വർധൻ സംസാരിച്ചത്.
ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഷ് വര്ധന് മനസ് തുറന്നത്. താരങ്ങളെ കുറിച്ചുള്ള പ്രണയ വാര്‍ത്തകളില്‍ ശരിയെന്ന് തോന്നുന്നതോ വെറും പിആര്‍ ആണെന്ന് തോന്നുന്നതോ ആയതിനെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
വിക്കിയും കത്രീനയും ഒരുമിച്ചാണെന്നും അത് സത്യമാണെന്നുമായിരുന്നു താരം പറഞ്ഞത്. ഇത് പറഞ്ഞതിന്റെ പേരില്‍ തനിക്ക് പ്രശ്നമാകുമെന്നു തോന്നുന്നതായും താരം പറഞ്ഞു.
ഇതിനു പിന്നാലെ നിരവധി പേരാണ് കത്രീനയ്ക്കും വിക്കിക്കും ആശംസകളും സ്നേഹവും അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
അതേസമയം വിക്കിയോ കത്രീനയോ ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഇതിനിടെ പ്രണയത്തെ കുറിച്ചും ഹര്‍ഷ് വർധനും മനസ് തുറന്നു. ത ന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ സഹോദരിമാരായ സോനം കപൂറിനും റിയ കപൂറിനും ഒരുപാട് നിബന്ധനകളും പ്രതീക്ഷകളുമുണ്ടെന്നും അതിനാല്‍ മിക്കവരേയും അവര്‍ തന്നെ റിജക്ട് ചെയ്യുകയാണെന്നും താരം പറഞ്ഞു.