പതിറ്റാണ്ടുകളായി ഒരു നിഴല്‍പോലെ കൂടെയുളള തന്റെ പേഴ്സണ്‍ അസിസ്റ്റന്റിനെക്കുറിച്ചു കത്രീന കെയ്ഫ് പങ്കുവച്ച കുറിപ്പാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം.
20 വര്‍ഷമായി കത്രീനയുടെ പേഴ്സണല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് അശോക് ശര്‍മ.കഴിഞ്ഞ 20 വര്‍ഷത്തിനിടെ എനിക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തി.
ചിരികള്‍… പ്രചോദിപ്പിക്കുന്ന പെപ് ടോക്കുകള്‍… വഴക്കുകള്‍… സെറ്റില്‍ ആരെങ്കിലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കണ്ണീര് പൊഴിക്കുന്ന അശോക്.
ഞങ്ങള്‍ അതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫ്രണ്ട്ലി മുഖം എല്ലായ്പോഴും എനിക്കു മുന്നിലുണ്ട്. എന്താണ് എനിക്ക് വേണ്ടതെന്ന് എന്നേക്കാള്‍ മുന്നേ അറിയുന്നു,
എപ്പോഴും എന്നെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. ഇനിയും 20 വര്‍ഷം കൂടെയു ണ്ടാവട്ടെ- കത്രീന കുറിച്ചു.