ഡീ​പ്‌​ഫേ​ക്ക് കെണിയിൽ രശ്‌മികക്ക് പിന്നാലെ കത്രീനയും

തെ​ന്നി​ന്ത്യ​ന്‍ താ​രം ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സ​മാ​ന സം​ഭ​വ​ത്തി​ന് ഇ​ര​യാ​യി ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കെ​യ്ഫും. ക​ത്രീ​ന​യു​ടെ ഡീ​പ് ഫേ​ക്ക് ഇ​മേ​ജു​ക​ളും വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്.

ക​ത്രീ​ന​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ടൈ​ഗ​ര്‍ 3 യി​ലെ ലൊ​ക്കേ​ഷ​ന്‍ ദൃ​ശ്യ​ങ്ങ​ളാ​ണ് എ​ഐ ഉ​പ​യോ​ഗി​ച്ച് ഡീ​പ് ഫേ​ക്ക് ദൃ​ശ്യ​ങ്ങ​ളാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ത്രീ​ന കൈ​ഫ് ഒ​രു ട​വ​ൽ ധ​രി​ച്ച് ഹോ​ളി​വു​ഡ് താ​ര​വു​മാ​യി ന​ട​ത്തു​ന്ന സം​ഘ​ട്ട​ന​മാ​ണ് സി​നി​മ​യി​ലെ യ​ഥാ​ർ​ഥ രം​ഗം. ഈ ​രം​ഗ​മാ​ണ് ഡീ​പ് ഫേ​ക്കി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

എ​ഐ ടൂ​ള്‍ ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ​യി​ലും ചി​ത്ര​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി പ​ല​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ടൈ​ഗ​ര്‍ 3 യി​ലെ ക​ത്രീ​ന കെ​ഫി​ന്‍റെ ബാ​ത്ത് ട​വ​ല്‍ രം​ഗം മോ​ര്‍​ഫ് ചെ​യ്യ​പ്പെ​ടു​ന്നു. ഡീ​പ്‌​ഫേ​ക്ക് ചി​ത്രം ശ്ര​ദ്ധ നേ​ടു​ന്നു. ഇ​ത് ശ​രി​ക്കും ല​ജ്ജാ​ക​ര​മാ​ണ്.

എ​ഐ ഒ​രു മി​ക​ച്ച ഉ​പ​ക​ര​ണ​മാ​ണ്. പ​ക്ഷേ സ്ത്രീ​ക​ളെ മോ​ര്‍​ഫ് ചെ​യ്യാ​ന്‍ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തി​ക​ച്ചും ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്. വെ​റു​പ്പ് തോ​ന്നു​ന്നു​വെ​ന്ന് ഒ​രാ​ൾ സേ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വ്യാ​ജ വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ ക​ത്രീ​ന​യു​ടെ ഡീ​പ് ഫെ​യ്ക് ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ച​തോ​ടെ, വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ചയാ​ണ് ര​ശ്മി​ക​യു​ടെ മു​ഖ​മു​ള്ള ഡീ​പ്പ് ഫേ​ക്ക് വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. ഗ്ലാ​മ​റ​സ് വ​സ്ത്രം ധ​രി​ച്ച് ഒ​രു ലി​ഫ്റ്റി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന ര​ശ്മി​ക​യു​ടെ വീ​ഡി​യോ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സ​റാ​യ സാ​റാ പ​ട്ടേ​ലി​ന്‍റെ മു​ഖ​ത്തി​ന് പ​ക​രം എ​ഐ ഉ​പ​യോ​ഗി​ച്ച് ര​ശ്മി​ക​യു​ടെ മു​ഖം ചേ​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി.

Related posts

Leave a Comment