കോയന്പത്തൂർ : ട്രെയിനിടിച്ച് മാരകമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊന്പൻ മരണത്തിനു കീഴടങ്ങി. ചാടിവയൽ ക്യാന്പിൽ മൃഗഡോക്ടർമാരുടെ കീഴിലുള്ള തീവ്ര ചികിത്സയ്ക്കിടെ ബുധനാഴ്ച്ച രാത്രി 11 മണിയോടെ വേദനകളില്ലാത്ത ലോകത്തേക്ക് അവൻ യാത്രയാവുകയായിരുന്നു.
മാർച്ച് 15 അതിരാവിലെയാണ് മധുക്കരയിലെ പുതുപതിയിൽ വെച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിടിച്ച് 25 വയസു പ്രായം വരുന്ന ആണ് കാട്ടാനയ്ക്ക് പരിക്കേറ്റത്.
മുതുകിലും, കാലുകളിലും പരിക്കേറ്റ് എഴുന്നേൽക്കാൻ സാധിക്കാതെ കിടന്നിരുന്ന ആനയെ വനപാലകർ ചാടിവയൽ ആന ക്യാന്പിൽ എത്തിച്ച് മൃഗഡോക്ടർമാരായ അശോകൻ, വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ മരുന്നും ചികിത്സയും നൽകിയെങ്കിലും എല്ലാവരുടെയും പ്രാർത്ഥനകളും, കരുതലും, ചികിത്സയും വിഫലമാക്കി രാത്രി 11 മണിയോടെ വേദനകളില്ലാത്ത ലോകത്തേക്ക് മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു രക്ത സാക്ഷിയായി വനമകൻ യാത്രയാവുകയായിരുന്നു.