കാലടി: അതിരപ്പിള്ളി പ്ലാന്റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്കു പരിക്ക്. പാണ്ടുപാറ പുതുശേരി ബിജുവിനാണു പരിക്കേറ്റത്.
തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒരു കൊമ്പന് ഓടിച്ചപ്പോള്‍ തോട്ടിലേക്കു വീണാണ് ബിജുവിനു പരിക്കേറ്റത്. കൈയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഇദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ടാപ്പിംഗിനായി പോകുന്നതിനിടെയാണ് ബിജുവിനു പരിക്കേറ്റത്. ഐഎന്‍ടിയുസി ഡിവിഷന് സെക്രട്ടറിയാണ്.