കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നു; ജനം ഭയപ്പാടിൽ; സം​ര​ക്ഷ​ണം തേ​ടി മ​ല​യോ​ര​വാ​സി​ക​ൾ

ചി​റ്റാ​ർ: കാ​ടു​വി​ട്ട് മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​ണ്. മൂ​ന്നി​ന് ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ മാ​ർ​ച്ച് ന​ട​ക്കും.വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി വ​ർ​ധി​ച്ച​തോ​ടെ ഒ​രു കൃ​ഷി​യും ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഓ​രോ ദി​വ​സം ക​ഴി​യും​ന്തോ​റും കൂ​ടി കൂ​ടി വ​രി​ക​യാ​ണ് .

ആ​ന​യും പ​ന്നി​യും കു​ര​ങ്ങു​മെ​ല്ലാം കാ​ട്ടു​പോ​ത്തു​മെ​ല്ലാം കാ​ടു​വി​ട്ട് നാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വി​ള​ക​ൾ ന​ശി​ച്ച മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടാ​ന​ക​ളെ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. മ​ഴ ശ​ക്ത​മാ​യ​തോ​ടെ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ കാ​ടു​വി​ട്ട് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.

രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ മേ​ഖ​ലയി​ലെ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​തി​നു ശേ​ഷം പു​ല​ർ​ച്ചെ​യാ​ണ് സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത് .സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ കാ​ട്ടാ​ന​ക​ൾ കു​ട്ടി​ക​ളു​മൊ​ത്ത് കൂ​ട്ട​മാ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ കൃ​ഷി​യി​ട​ത്തി​ലെ കാ​വ​ൽ പു​ര​യി​ൽ കി​ട​ക്കു​ന്ന​വ​ർ പാ​ട്ട​കൊ​ട്ടി​യും ശ​ബ്ദം ഉ​ണ്ടാ​ക്കി​യാ​ലും ഇ​വ പോ​കാ​റി​ല്ല​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

ക​ർ​ഷ​ക​ർ ബ​ഹ​ളം വ​യ്ക്കു​ന്ന​തൊ​ന്നും ഇ​പ്പോ​ൾ ആ​ന​ക​ൾ​ക്ക് പ്ര​ശ്ന​മേ അ​ല്ലാ​താ​യി. ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന വീ​ടു​ക​ളി​ൽ ആ​ളു​ക​ൾ​ക്കു താ​മ​സി​ക്കാ​ൻ ഭ​യ​മാ​ണ്. പ​ല​രും വീ​ടും കൃ​ഷി​യി​ട​വും ഉ​പേ​ക്ഷി​ച്ചു ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.​ആ​യി​ര​ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ല​രും ക​ടം വാ​ങ്ങി​യും അ​മി​ത പ​ലി​ശ​യ്ക്കും വി​വി​ധ ബാ​ങ്കു​ക​ളി​ൽ വാ​യ്പ എ​ടു​ത്തു​മാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ കൃ​ഷി മു​ള​യ്ക്കു​ന്പോ​ഴേ​ക്കും കാ​ട്ടു മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി ന​ശി​പ്പി​ക്കും. ഇ​വ​യെ​ല്ലാം ഒ​റ്റ രാ​ത്രി കൊ​ണ്ട് ത​ല്ലി ത​ക​ർ​ക്കു​ന്ന​ത് ക​ണ്ണീ​രോ​ടെ ക​ണ്ടു നി​ൽ​ക്കാ​ൻ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​ന്നു​ള്ളു .വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി വ​ർ​ധി​ച്ച​തോ​ടെ വ​യ്യാ​റ്റു​പു​ഴ തേ​ര​ക​ത്തും​മ​ണ്ണി​ൽ പു​വ​ണ്ണും​പ​താ​ലി​ൽ മേ​ഖ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ കൂ​ട്ട​ത്തോ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് അ​പ്പു​റ​ത്തു​ള്ള ബ​ന്ധു​വീ​ടു​ക​ള​ലേ​ക്ക് താ​മ​സം മാ​റി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

വ​യ്യാ​റ്റു​പു​ഴ മേ​ഖ​ല​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കു നേ​രെ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ല​പ്പോ​ഴും വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ക​ൽ പോ​ലും വീ​ട്ടു​മു​റ്റ​ത്ത് ആ​ന​യെ കാ​ണു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വീ​ടു​ക​ൾ ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​മാ​വ​ശേ​ഷ​മാ​കു​ക​യാ​ണ്. കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം കാ​ര​ണം മാ​റി​ത്താ​മ​സി​ക്കു​ക​യാ​ണ് ഏ​റെ​പ്പേ​രും. വ​ല്ല​പ്പോ​ഴു​മാ​ണ് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്ന​ത്.

ടാ​പ്പിം​ഗ് ന​ട​ത്തി​വ​ന്ന റ​ബ​ർ മ​ര​ങ്ങ​ളും കാ​ട്ടു​വ​ള്ളി ചെ​ടി​ക​ൾ കൊ​ണ്ട് മൂ​ടി. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ക​ണ്‍​മു​ന്നി​ൽ ആ​ന നി​ന്നാ​ൽ പോ​ലും കാ​ണാ​ത്ത അ​വ​സ്ഥ​യാ​ണ് . വ​ട​ശേ​രി​ക്ക​ര റേ​ഞ്ചി​ൽ ത​ണ്ണി​ത്തോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് പ​രി​ധി​യാ​ണി​വി​ടം. വ​ന്യ​മൃ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്പോ​ൾ വ​ന​പാ​ല​ക​ർ പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന സം​ര​ക്ഷ​ണം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ല​ഭി​ക്കു​ന്നി​ല്ല.

ഗു​രു​നാ​ഥ​ൻ​മ​ണ്ണ്, കു​ന്നം, കൊ​ച്ചു​കോ​യി​ക്ക​ൽ നാ​ലാം ബ്ലോ​ക്ക്, ആ​ന​ച​ന്ത, പ​ഞ്ഞി​പ്പാ​റ, കു​ള​ങ്ങ​ര​വാ​ലി, വി​ല്ലു​ന്നി​പ്പാ​റ, തേ​ര​ക​ത്തും​മ​ണ്ണ്, നീ​ലി​പി​ലാ​വ്, ക​ട്ട​ച്ചി​റ, കു​ട​പ്പ​ന, തെ​ക്കേ​ക്ക​ര,െ കാ​ടു​മു​ടി, പ​ട​യ​ണി​പ്പാ​റ അ​ഞ്ചു​മു​ക്ക്, കാ​രി​ക്ക​യം തു​ട​ങ്ങി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടാ​ന വ​ലി​യ നാ​ശ ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചു കു​ള​ങ്ങ​ര​വാ​ലി,വ​ലി​യ കു​ള​ങ്ങ​ര വാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​നാ​യ്ക്ക​ളെ വീ​ട്ടു​മു​റ്റ​ത്തു നി​ന്നും കൃ​ഷി​യി​ട​ത്തി​ലെ കാ​വ​ൽ പു​ര​യി​ൽ നി​ന്നും പി​ടി​ച്ചു കൊ​ന്നി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​രോ ദി​വ​സ​വും ഭ​യ​ന്നാ​ണ് ക​ഴി​യു​ന്ന​ത്. കു​ട്ടി​ക​ളെ ത​നി​യെ പു​റ​ത്തേ​ക്ക് അ​യ​യ്ക്കാ​നോ സ്കൂ​ളു​ക​ളി​ൽ വി​ടാ​നോ ഭ​യ​മാ​ണ്.

ക​ർ​ഷ​ക​ർ പ​ല​ത​വ​ണ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചി​ട്ടും വ​ന​പാ​ല​ക​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി നാ​ശം വ​രു​ത്തി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​യെ​ടു​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ് . അ​പേ​ക്ഷ ന​ൽ​കി​യാ​ൽ പോ​ലും മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് തു​ച്ഛ​മാ​യ ന​ഷ്ട പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​ത്. നി​യ​മ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സ്വ​യം പ്ര​തി​രോ​ധി​ക്കാ​നും ഇ​വ​ർ​ക്കു ക​ഴി​യു​ന്നി​ല്ല .

Related posts