ഇടുക്കി: പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. വേലു മൂലത്തറയിലെ എസ്റ്റേറ്റിൽ ജോലിക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.