സ്വന്തം ലേഖകൻ
പാലക്കാട്: വൈദ്യുത വേലി കെട്ടി കാട്ടാനകളെ തടയാം എന്ന പദ്ധതിക്ക് തിരിച്ചടി നൽകി പാലക്കാട്ടെ കാട്ടാനകൾ. വൈദ്യുത വേലിയിലെ വൈദ്യുതബന്ധം വിച്ഛേദിക്കാൻ വഴി കണ്ടുപിടിച്ച കാട്ടാനകൾ ഇലക്്ട്രിക് ഫെൻസിംഗ് മറികടന്ന് നാട്ടിലേക്ക് ഇറങ്ങുന്നു.
വൈദ്യുതി കടന്നുപോകുന്ന ഫെന്‍സിംഗിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിംഗിലേക്ക് കുത്തിമറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നതു പതിവായതോടെ മുതലമട നിവാസികൾ ഭീതിയിൽ.
തുടർച്ചയായ രണ്ടാം ദിനവും പാലക്കാട് മുതലമടയിൽ ഒരേ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്.
വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിംഗ് ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ അടക്കം തുടര്‍ച്ചയായ രണ്ട് ദിവസം കാട്ടാന കൃഷിയിടത്തിലിങ്ങി.
കഴിഞ്ഞ രണ്ടു തവണയും കാട്ടാനകള്‍ ഫെന്‍സിംഗ് നശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഫെന്‍സിംഗ് നശിപ്പിച്ചെങ്കിലും ഇന്നലെ പകല്‍ ഇത് ശരിയാക്കിയിരുന്നു.