അഗളി: ഷോളയൂരിൽ കാട്ടാനയുടെ വിളയാട്ടം; ആംഗൻവാടിയും സ്കൂളും റേഷൻകടയും തകർത്തു. ഇന്നലെ രാവിലെ അഞ്ചോടെ കാട്ടാനകൾ റേഷൻകടയുടെ ഷട്ടർ പൊളിച്ചു. സമീപത്തു നിർത്തിയിട്ട കാറിന്റെ ഡോറും തകർത്തു. ഗവ. ഹൈസ്കൂളിന്റെ ഗോഡൗണ്‍ തകർത്തശേഷം ആംഗൻവാടി കെട്ടിടവും കേടുവരുത്തി.
മാസങ്ങളായി ഈ പ്രദേശത്തു കാട്ടാനകൾ നാശം വിതയ്ക്കുകയാണ്. വീടും കൃഷിയിടങ്ങളും നിരപ്പാക്കിയാണ് കാട്ടാനകളുടെ വിളയാട്ടം. വനപാലകരും ദ്രുതകർമസേനയും ഇടപെടുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. നെല്ലിപ്പതി,. പല്ലിയറ, അഗളി, മട്ടത്തുക്കാട്, വട്ടലക്കി എന്നിവടങ്ങളിലും കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്.
അഗളി താഴെ ഉൗരിൽ ചെല്ലമ്മാളുടെ അഞ്ഞൂറോളം വാഴകളും തെങ്ങും നശിപ്പിച്ചു. കാട്ടുപോത്തിന്റെ ശല്യവും രൂക്ഷമായിട്ടുണ്ടെന്നു പരിസരവാസികൾ പറയുന്നു.