പിന്നാലെ എത്തി ആക്രമിച്ചയാളെ കണ്ടത്തിലൂടെ ഓടിച്ച് ആന. പാടത്തെ വരമ്പിലൂടെ ഓടുകയായിരുന്ന ആനയുടെ പിന്നാലെ എത്തിയയാൾ കൈയിലിരുന്ന വസ്തുകൊണ്ട് തുടർച്ചയായി ആനയുടെ ശരീരത്തിൽ എറിയുന്നത് ദൃശ്യങ്ങളിൽ കാണാം.
വേദന തോന്നിയ ആന ഇയാൾക്ക് നേരെ തിരിഞ്ഞു. ഇതോടെ ഇയാൾ കണ്ടത്തിലൂടെ പരക്കം പാഞ്ഞു. പിന്നാലെ ആനയും. ഇയാളെ പിടികൂടാൻ ആന അതിവേഗത്തിൽ പാഞ്ഞപ്പോൾ ഇയാൾ ജീവനുംകൊണ്ട് ഓടുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്. ഇയാളെ ആന ആക്രമിച്ചോ എന്ന് വ്യക്തമല്ല.
സുശാന്ത് നന്ദ ഐഎഫ്എസ് ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.