മൂ​ന്നു ദി​വ​സ​ങ്ങളിലായി പ​റ​ളി പ്ര​ദേ​ശ​ത്തെ​യാ​കെ വി​റ​പ്പി​ച്ച  കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റി;  തിരിച്ചുപോകുംവഴിയും പരാക്രമങ്ങൾ കാട്ടിയായിരുന്നു മടക്കം

പാ​ല​ക്കാ​ട്: മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി നാ​ടി​നെ വി​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ൾ കാ​ടു​ക​യ​റി​യ​ത് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ. ഭാ​ര​ത​പ്പു​ഴ പ​റ​ളി ഭാ​ഗ​ത്തു​നി​ന്നും തു​ര​ത്തി​യ കാ​ട്ടാ​ന​ക​ളെ മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​ക്കോ​ട​ൻ മ​ല​യി​ലേ​ക്കാ​ണ് ക​യ​റ്റി​യ​ത്. പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​ന​ക​ൾ റെ​യി​ൽ​പാ​ളം മു​റി​ച്ചു​ക​ട​ന്നു.

കി​ണാ​വ​ല്ലൂ​ർ വി​ല്വം​കാ​ട് വ​ഴി കാ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യും ആനകൾ പ​രാ​ക്ര​മ​ങ്ങ​ൾ കാ​ട്ടി​യി​രു​ന്നു. വി​ല്വം​കാ​ട് ര​ത്ന​ത്തി​ന്‍റെ റ​ബ​ർ​തോ​ട്ട​ത്തി​ന്‍റെ മ​തി​ലും ത​ക​ർ​ത്തു. വ​ഴു​ക്ക​പ്പാ​റ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വീ​ടി​ന്‍റെ മ​തി​ലോ​ര​ത്തു​ള്ള പ​ട്ടി​ക്കൂ​ടും മ​റി​ച്ചി​ട്ടു. പ​ക​ൽ മു​ഴു​വ​ൻ പ​റ​ളി പ്ര​ദേ​ശ​ത്തെ​യാ​കെ വി​റ​പ്പി​ച്ച ആ​ന​ക​ളെ കാ​ട്ടി​ലേ​ക്കു വി​ട്ട​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്വാ​സം വീ​ണ​ത്.

ക​ന്പ വ​ള്ളി​ക്കോ​ട് ഭാ​ഗ​ത്തുനി​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ആ​ന​ക​ൾ റെ​യി​ൽ ക​ട​ന്നു പ​റ​ളി​യി​ലെ​ത്തി​യ​ത്. പ​റ​ളി പു​ഴ​യി​ൽ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം നി​ല​യു​റ​പ്പി​ച്ച ആ​ന​ക​ൾ തീ​റ്റ​യും കു​ളി​യു​മാ​യി പ​ക​ൽ മു​ഴു​വ​ൻ ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു.

Related posts