ശ്രീകണ്ഠപുരം(കണ്ണൂർ): ചന്ദനക്കാംപാറ നറുക്കും ചീത്തയിൽ കാട്ടാനയിറങ്ങി. ഒന്നു കിണറ്റിൽ വീണു. പുളിക്കത്തടത്തിൽ ചന്ദ്രന്റെ കൃഷി സ്ഥലത്തെ 15 മീറ്ററോളം ആഴമുള്ള വെള്ളമില്ലാത്ത കിണറ്റിലാണ് വീണത്. ഇന്ന് പുലർച്ചെയാണ് രണ്ട് ആനകൾ എത്തിയത്.
നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും തുരത്തുന്നതിനിടെ ആന കിണറ്റിൽ വീഴുകയായിരുന്നു. ഉപയോഗശൂന്യമായ കിണറാണിത്. പാടാംകവലയിൽ നിന്നുള്ള വനംവകുപ്പ് അധികൃതരും പയ്യാവൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്.
ആനകൾ വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. എർത്ത് കൊട്ടയിൽ ബാബു, ബെന്നി, വെമ്പർ കോട്ടിൽ വർഗീസ് എന്നിവരുടെ റബർ,വാഴ ഉൾപ്പെടെയാണ് നശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ചന്ദനഗിരിയിൽ രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ 9 ആനകളിറങ്ങിയിരുന്നു.