പ​ത്തു​കു​ള​ങ്ങ​ര​യി​ലും ഇ​ഞ്ച​ക്കു​ണ്ടി​ലും കാ​ട്ടാ​ന​ക്കൂട്ടം ഇറ​ങ്ങി; വ്യാപക കൃഷി നാശം

കോ​ടാ​ലി: പ​ത്തു​കു​ള​ങ്ങ​ര​യി​ലും ഇ​ഞ്ച​ക്കു​ണ്ടി​ലും ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. വീ​ടു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്തു​വ​രെ കാ​ട്ടാ​ന​ക​ളെ​ത്തി​യ​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. പ​ത്തു​കു​ള​ങ്ങ​ര​യി​ലെ പ​ല്ലി​ക്കാ​ട്ടി​ൽ ഹം​സ, ചീ​നി​ക്ക​ൽ അ​ബ്ദു​ൾ​റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ര​ണ്ട് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്. നാ​ട്ടു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യ​ത്.

വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ വീ​ടു​ക​ൾ​ക്കു സ​മീ​പ​ത്തെ​ത്തി​യ​തെ​ന്ന് പ​ത്തു​കു​ള​ങ്ങ​ര സ്വ​ദേ​ശി ചീ​നി​ക്ക​ൽ അ​ബ്ദു​ൾ​റ​ഹ്മാ​ൻ പ​റ​ഞ്ഞു ഇ​ഞ്ച​ക്കു​ണ്ട് പ്ര​ദേ​ശ​ത്തും തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​ന് ആ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​റ​ങ്ങി. ആ​ല​നോ​ലി​ക്ക​ൽ ബാ​ബു​വി​ന്‍റെ കൃ​ഷി​സ്ഥ​ല​ത്തെ​ത്തി​യ ആ​ന​ക​ൾ തെ​ങ്ങ് ന​ശി​പ്പി​ച്ചു. പ്ലാ​വി​ലെ നി​ര​വ​ധി ച​ക്ക​ക​ളും കാ​ട്ടാ​ന​ക​ൾ തി​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി ചൊ​ക്ക​ന പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി പ​ശു​ക്കു​ട്ടി​യെ കൊ​ന്നി​രു​ന്നു. തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ഡി​ക​ൾ​ക്കു സ​മീ​പ​ത്തെ റോ​ഡി​ൽ മേ​ഞ്ഞി​രു​ന്ന പ​ശു​ക്കു​ട്ടി​യെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചോ​ളം ത​വ​ണ​യാ​ണ് ചൊ​ക്ക​ന​യി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​ത്.

കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കൂ​ടി​വ​രു​ന്ന​തി​നാ​ൽ മ​റ്റ​ത്തൂ​ർ, കോ​ട​ശേ​രി, വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​നാ​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യോ​ടാ​ണ് ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കു​ന്ന​ത്. കാ​ട്ടാ​ന, പു​ലി, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും പേ​ടി​സ്വ​പ്ന​മാ​യി മാ​റി​യ​ത്.

മി​ക്ക രാ​ത്രി​ക​ളി​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളെ​ത്തു​ന്നു​ണ്ട്. ചൊ​ക്ക​ന​യി​ലെ കാ​രി​ക്ക​ട​വ് പു​ഴ​യോ​ര​ത്തു​ള്ള പ​ള്ളം പ്ര​ദേ​ശ​ത്ത് പ​ക​ൽ സ​മ​യ​ത്തു​പോ​ലും ആ​ന​ക​ളി​റ​ങ്ങു​ന്നു​ണ്ട്. മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ ധാ​രാ​ള​മു​ള്ള പ്ലാ​വു​ക​ളി​ൽ ച​ക്ക​ക​ൾ വ്യാ​പ​ക​മാ​യി പ​ഴു​ത്തു​കി​ട​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ഈ ​സീ​സ​ണി​ൽ കാ​ട്ടാ​ന​ക​ളെ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ​വൈ​ദ്യു​തി വേ​ലി​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും വ​ന്യ​ജീ​വി ശ​ല്യം ത​ട​യാ​ൻ ഇ​ത് പ​ര്യാ​പ്ത​മാ​യി​ട്ടി​ല്ല.

Related posts