കോഴിക്കോട്: വയനാട്ടില്‍ കാട്ടാനകള്‍ ജനങ്ങളുടെ ജീവനെടുക്കുമ്പോഴും നിസഹായരായി വനം വകുപ്പ്. കര്‍ഷകരുടെ ജീവന് രക്ഷിക്കാന്‍ കഴിയതെ വനം വകുപ്പ് തീര്‍ത്തും പരാജയപ്പെട്ട അവസ്ഥയിലാണ്. വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവനകളല്ലാതെ യാതൊരു ക്രിയാത്മക നടപടികളും ഉണ്ടാകുന്നില്ലെന്നതാണ് കര്‍ഷകരുടെ വിമര്‍ശനം.
ഉദ്യോഗസ്ഥരുടെ പിടിയില്‍ അമര്‍ന്ന വനംവകുപ്പില്‍ യാതൊരു ഇടടെപലും നടത്താന്‍ മന്ത്രിക്കു കഴിയുന്നില്ല.ഇന്നു രാവിലെ മാനന്തവാടിയില്‍ ഒരാളുെട ജീവനെടുത്ത ആന ഇന്നലെ വൈകിട്ടു മുതല്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നതായി ഈ പ്രദേത്തെ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
നാട്ടുകാര്‍ വനംവകുപ്പിനെയും ഇക്കാര്യം അറിയിച്ചിരുന്നു.എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. തണ്ണീര്‍ കൊമ്പനു പുറമേ മറ്റൊരു കര്‍ണാടക ആന കൂടി വയനാട്ടില്‍ എത്തിയതായി ഉത്തരമേഖലാ സിസിഎഫ് കെ.എസ്. ദീപ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനംനടത്തി അറിയിച്ചിരുന്നു.
ഒരു മാസം മുമ്പാണ് വയനാട് വന്യജീവി സങ്കേതത്തില്‍ ആനയുെട സാന്നിധ്യം മനസിലായിരുന്നത്. മൂന്നു ദിവസം മുമ്പ് സൗത്ത് വയനാട് ഡിവിഷനിലെ പാതിരി സെക്ഷനിലെ വനത്തില്‍ ഈ ആന എത്തിയതായി ശ്രദ്ധയില്‍പെട്ടിരുന്നു.
ആനയെ നീരീക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക വനംവകുപ്പിനെ കേരളം സമീപിച്ചിരുന്നു. ആനയുടെ നീക്കമറിയാന് ആന്റിനയും റസീവറും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും വിവരമെന്നും കൈമാറിയിരുന്നില്ല. അതിനിടയിലാണ് ആന ഇന്നു രാവിലെ ഒരാളെ കൊല്ലപ്പെടുത്തിയത്.
റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന നഗരത്തില്‍ എത്തുന്നത് ഇതു മൂന്നാം തവണയാണ്. കര്‍ണാടകത്തിലെ ഹാഹനില് നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍വിട്ട തണ്ണീര്‍ െകാമ്പന് മാനന്തവാടിയില്‍ എത്തിയിരുന്നു. ഈ ആനയെ കേരള വനം വകുപ്പ് പിടികൂടിയെങ്കിലും കര്‍ണാകടത്തില്‍ എത്തിയപ്പോള്‍ ആന ചെരിഞ്ഞത് ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ വര്‍ഷം സുല്‍ത്താന്‍ ബത്തേരിയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന എത്തിയിരുന്നു. നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ രണ്ടുപേരുടെ ജീവന് എടുക്കുകയും നിരവധി വീടുകള്‍ തകര്‍ക്കുകയും െചയ്ത പിഎം 2 എന്ന മോഴയാനയാണ് ആദ്യം ഇവിടെ എത്തിയിരുന്നത്.
അതിനുശേഷമാണ് തണ്ണീര്‍ കൊമ്പന്റെ വരവ്. ഇപ്പോള്‍ മൂന്നാമതൊരു ആന കുടി ഇവിടെ എത്തുമ്പോള്‍ കര്‍ഷകരും മലയോര വാസികളുമെല്ലാം ഭീതിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്കാന് സര്‍ക്കാറിനു കഴിയുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.