ഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാന്പതി ചുരം റോഡിൽ പതിനാലാം മൈൽ വ്യൂ പോയിന്റിനു സമീപമായി കാട്ടാനകൾ ഇറങ്ങിയതു വിനോദ സഞ്ചാരികളായ യാത്രക്കാർക്കു കൗതുകമായി.
ഇന്നലെ വൈകുന്നേരം 3.30 നു അമ്മയും കുഞ്ഞിന്റെയും വികൃതികളാണ് ശ്രദ്ധയാകർഷിച്ചത്. ചൂടു കൂടിയതോടെ പുറത്തേക്ക് ചെളി വാരിയെറിഞ്ഞു കളിക്കുകയായിരുന്നു ഇരുവരും.
പിന്നീട് റോഡിലിറങ്ങിയതോടെ ഗതാഗതം ഒരു മണിക്കൂറോളം മുടങ്ങി. ഏറെ നേരത്തെ വികൃതികൾക്കു ശേഷം കാട്ടിലേക്കു കയറിപ്പോയി. ചിത്രം പകർത്തിയത്- ബെന്നി നെന്മാറ