ശശികുമാർ പകവത്ത്
തിരുവില്വാമല: കുത്താന്പുള്ളി ഭാരതതപ്പുഴയുടെ കൂട്ടിൽമുക്ക് ഭാഗത്ത് പകൽ മുഴുവൻ നീന്തിക്കളിച്ച കാട്ടാനക്കൂട്ടം സന്ധ്യയോടെ എറക്കോട്ടിരി, പല്ലാർമംഗലം ഭാഗങ്ങളിൽ താവളമടിച്ചശേഷം രാത്രി വൈകി തിരുവില്വാമല ടൗണിനു സമീപമുള്ള ജനവാസകേന്ദ്രങ്ങളിലെത്തി. വനപാലകരും പോലീസും ഒപ്പം തുരത്തിയതിനെ തുടർന്ന് പുലർച്ചെ ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തുകൂടെ ഇന്നലെ വന്ന വഴിതന്നെ പാന്പാടി വഴി രാത്രി വീണ്ടും തിരുവില്വാമല ടൗണ്‍ പരിസരത്തെത്തിയ ആനകൾ ആയിരങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി.
രാത്രി ഏറെ വൈകിയതിനാൽ അധികം ആളുകൾ ആനകളെത്തിയ വിവരം അറിഞ്ഞിരുന്നില്ല. കുത്താന്പുള്ളിയിൽനിന്ന് ഭാരതപ്പുഴയുടെ പാലപ്പുറം ഭാഗത്തുകൂടി നടന്നുനീങ്ങിയ ആനകൾ പാലപ്പുറം-ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ നെൽപ്പാടങ്ങളിലും വാഴത്തോട്ടത്തിലും താവളമടിച്ചു. ഇടക്കിടെ സൈറൻ മുഴക്കി ട്രെയിനുകൾ വന്നതോടെ കൊന്പന്മാർ പാന്പാടി തീരം കടന്ന് ടൗണ്‍ പരിസരത്തെത്തുകയായിരുന്നു.
ക്വാറി സ്റ്റോപ്പിനു സമീപം രാംകുമാറിന്റെ വീടിന്റെ ഗെയിറ്റ് തകർത്തു.എസ്.എം കല്യാണമണ്ഡപത്തിനു സമീപമുള്ള ചില തൊടികളിലും കയറി ചെറിയ നാശനഷ്ടങ്ങൾ വരുത്തി. കൊന്പൻമാർ ക്വാറി സ്റ്റോപ്പ് വഴി ശ്രീവില്വാദ്രിനാഥ ക്ഷേത്രപരിസരത്ത് എത്തി വില്വാമലയ്ക്കു സമീപമുള്ള കാട്ടിൽ താവളമടിച്ചതായാണ് അറിയുന്നത്.
ചക്കപറിച്ചുതിന്ന് ആനകൾ വിലസുന്ന
തിരുവില്വാമല: രണ്ടുദിവസം നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊന്പന്മാരെ തുരത്താനും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മണിയും ജനപ്രതിനിധികളും ജാഗ്രതയോടെ പ്രവർത്തിച്ചു.
ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും ഭക്ഷണം-കുടിവെള്ള സൗകര്യം ഒരുക്കുന്നതിനും ഇവർ ഒപ്പമുണ്ടായിരുന്നു.പഞ്ചായത്തംഗം മധു ആനന്ദ് ആനയിറങ്ങിയ ഇന്നലെ രാവിലെ മുതൽ രാത്രി മുഴുവൻ ഉദ്യോഗസ്ഥർക്ക് ഒപ്പം ഉണ്ടായിരുന്നു.
രാത്രി ശ്രീ വില്വാദ്രിനാഥ ക്ഷേത്രപരിസരത്തെ ചില വീടുകളിലും കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഇടയ്ക്ക വിദ്വാൻ തിരുവില്വാമല ഹരിയുടെ വീട്ടിൽനിന്ന് ചക്ക പറിച്ച് തിന്ന ശേഷം സമീപത്തെ കാട്ടിലേക്ക് പോയിരുന്നു