പെരുമ്പാവൂര്‍: പാണിയേലി പോരിന്റെ സമീപ പ്രദേശങ്ങളിലെ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം. പകല്‍ പോലും കാട്ടാനകൂട്ടം ഇറങ്ങുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.
ആനകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതിനെ കുറിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. പാണിയേലി ഭാഗത്ത് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കമ്പനി വനം വകുപ്പില്‍നിന്നും പാട്ടത്തിനെടുത്ത് അക്ക്വേഷ്യ കൃഷി നടത്തുന്ന ഭാഗത്താണ് ആന ഇറങ്ങുന്നത്.
മരത്തിന്റെ തൊലി ഉരിഞ്ഞു തിന്നുന്നതിനുവേണ്ടിയാണ് പ്രധാനമായും ആനകള്‍ എത്തുന്നത്. 2000 ത്തിലധികം ഏക്കര്‍ സ്ഥലത്താണ് അക്ക്വേഷ്യ കൃഷി ചെയ്തിരിക്കുന്നത്.
കുടിവെള്ള ക്ഷാമത്തിനും ആസ്തമ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണം അക്ക്വേഷ്യ മരത്തിന്റെ വ്യാപകമായ കൃഷിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
സര്‍ക്കാരിന് കോടികണക്കിന് രൂപ വരുമാനം ഉണ്ടാക്കുന്ന അക്ക്വേഷ്യ മരങ്ങള്‍ മുറിച്ച് വിറ്റ് നാടിനെ ആന ശല്യത്തില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വനം മന്ത്രിക്ക് നിവേദനം നല്കി.