തൊടുപുഴ; മുള്ളരിങ്ങാട് മേഖലയിലെ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇബ്രാഹിമിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമല്ലെന്നാണ് മനസിലായത്. അടിയന്തരമായി ഇത്തരം സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കും.
ജില്ലയില്‍ കാട്ടാന ശല്യം വ്യാപാകമായ മേഖലകളില്‍ എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.