കാ​ട്ടാ​ന​ക​ൾ പു​റ​ത്തേ​ക്ക്, തീ​ർ​ഥാ​ട​ന​പാ​ത​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം; ക​രി​മ​ല പാ​ത​യി​ൽ രാ​ത്രി യാ​ത്ര​യ്ക്കു നി​രോ​ധ​നം

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​പാ​ത​ക​ളി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ഏ​റി​യ​തോ​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി വ​നം​വ​കു​പ്പ്. പ​ന്പ​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി – ചാ​ല​ക്ക​യം റോ​ഡി​ൽ ളാ​ഹ മു​ത​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലും കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. എ​രു​മേ​ലി വ​ഴി​യു​ള്ള കാ​ന​ന​പാ​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം രാ​ത്രി​യി​ൽ വ്യാ​പ​ക​മാ​ണെ​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു.

തീ​ർ​ഥാ​ട​ക​ർ സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ പാ​ത​യി​ലെ ക​ട​ക​ളി​ൽ വി​ശ്ര​മി​ച്ചു രാ​വി​ലെ മാ​ത്ര​മേ യാ​ത്ര തു​ട​രാ​വൂ​വെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വ​നം​വ​കു​പ്പ് രം​ഗ​ത്തെ​ത്തി. പു​ല്ലു​മേ​ട് പാ​ത​യി​ലും കാ​ട്ടാ​ന​യ്ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.
പ്ര​ധാ​ന പാ​ത​യി​ൽ ളാ​ഹ, പ്ലാ​പ്പ​ള്ളി, ഇ​ല​വു​ങ്ക​ൽ, നി​ല​യ്ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ​രി​കി​ലേ​ക്ക് കാ​ട്ടാ​ന എ​ത്തു​ന്നു​ണ്ട്.

ഇ​ല​വു​ങ്ക​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ ഒ​റ്റ​യാ​ൻ ആ​ക്ര​മണ​കാ​രി​യാ​ണെ​ന്ന സം​ശ​യ​വും വ​നം​വ​കു​പ്പി​നു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന ഭാ​ഗ​ത്താ​ണ് ഇ​വ​യെ​ത്തി​യ​ത്.

പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ൻ​മാ​ര​ട​ക്കം ഇ​തോ​ടെ ഭീ​തി​യി​ലാ​യി.ക​രി​മ​ല പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് പ​ന്പ​യി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ൽ യാ​ത്ര ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ മാ​ത്ര​മേ അ​ഴു​ത​യി​ൽ നി​ന്നു ക​രി​മ​ല​യി​ലേ​ക്കു ക​ട​ത്തി​വി​ടു​ക​യു​ള്ളൂ.

വ​നം​വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​നെ ശ​ബ​രി​മ​ല പാ​ത​ക​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പു​ല്ലു​മേ​ട്, സ​ന്നി​ധാ​നം, പ​ന്പ, പ്ലാ​പ്പ​ള്ളി, ളാ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ സ്ക്വാ​ഡി​ന്‍റെ സേ​വ​നം ല​ഭി​ക്കും. ആ​ന​യു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വ​രം ന​ൽ​കി സ്ക്വാ​ഡി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് നി​ർ​ദേ​ശം. കാ​ന​ന​പാ​ത​യി​ൽ പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫോ​ണ്‍: 04735 5203492, 5202077.

Related posts