പത്തനാപുരം:കാട്ടാനകളെ ഭയന്ന് കിഴക്കൻമേഖലയിലെ കർഷകർ. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി,അമ്പനാർ,ചെരിപ്പിട്ടകാവ്, മുള്ളുമല, കടമ്പുപാറ, തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നത് പതിവാകുന്നത്.വാഴ, മരചീനി,തെങ്ങ്, കമുക്, റബർ തുടങ്ങിയ കാർഷിക വിളകളാണ് അധികവും നശിപ്പിക്കുന്നത്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. അതിർത്തികളിൽ കിടങ്ങുകളും വൈദ്യുത വേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനുവുമില്ല.ആന, പന്നി,കുരങ്ങ് ഉൾപ്പെടെ വന്യ മ്യഗങ്ങളുടെ ശല്യത്തിൽ കൃഷികൾ നടത്താനാകാത്ത സാഹചര്യമാണ് .
നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് വേണ്ടുന്ന നഷ്ട പരിഹാരം ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു.മൃഗങ്ങളെ ഭയന്ന് വീടിന് വെളിയിൽ ഇറങ്ങാനോ റോഡുകളിലൂടെ യാത്ര ചെയ്യാനോ ആകാത്ത സാഹചര്യമാണ്. വന്യ മൃഗശല്യം ഒഴിവാക്കുന്നതിന് അധികൃതഭാഗത്ത് നിന്ന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്.