കോതമംഗലം: കുട്ടമ്പുഴ നൂറേക്കറിൽ ജനവാസ മേഖലയിലെ പുരയിടത്തിൽ വൈദ്യുതാഘാതമേറ്റ് ഒറ്റയാൻ ചരിഞ്ഞു.ഇന്ന് പുലർച്ചെ നൂറേക്കർ പാലക്കുന്നേൽ ലൈക്കിന്റെ പുരയിടത്തിൽ തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത കമ്പിയിൽ ആനയുടെ തുമ്പിക്കൈ ഉടക്കുകയായിരുന്നു. പൂയംകുട്ടി കുട്ടമ്പുഴ, വടാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സ്ഥിരം ഭീഷണിയായിരുന്ന ഒറ്റയാനാണ് ചരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.
ആനയ്ക്ക് ഏകദേശം 15 വയസ് പ്രായം വരും. ചരിഞ്ഞ ആനയുടെ വലത്തെ ചെവിക്ക് നേരത്തെ തന്നെ മുറിവു പറ്റിയിട്ടുള്ളതാണ്. വനം വകുപ്പ് അധികാരികൾ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.