പാലക്കാട്: രണ്ടു ദിവസമായി ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങുന്ന കാട്ടാനകൾ ഇന്നുരാവിലെ എത്തിനില്ക്കുന്നതു മണ്ണൂരിൽ.
ധോണി വനമേഖലയിൽനിന്നും പുറപ്പെട്ടു മുണ്ടൂർ മേഖലയിലൂടെ തൃശൂരിലെ കുത്താന്പുള്ളി വരെയെത്തിയിരുന്നു. അവിടെനിന്നും വനപാലകരുടെ ഇടപെടലിലൂടെ തിരിച്ചു സഞ്ചരിച്ചു തുടങ്ങിയ കാട്ടാനകൾ ഇപ്പോൾ ഒറ്റപ്പാലത്തിനടുത്തു മണ്ണൂരിലെത്തിയിട്ടുണ്ട്.
തോട്ടങ്ങളും പുഴയോരവുമുള്ള പ്രദേശമാണിത്. മുണ്ടൂർ വനമേഖലയിലെത്തിക്കാനാണ് വനപാലകരുടെ നീക്കം. ഇന്നുച്ചയ്ക്കുശേഷം വനപാലകരുടെ യോഗം നടക്കുന്നുണ്ട്. കാട്ടാനകളെ നിയന്ത്രിക്കാനുള്ള തീരുമാനങ്ങൾ ചർച്ചയിലുണ്ടാകും.