കാ​ട്ടാ​ന​ ആ​ക്ര​മ​ണം! വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

കാ​ട്ടി​ക്കു​ളം: തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. വാ​ച്ച​ർ കൊ​ല്ലി​ക്ക​ൽ ഷി​ബു(38)​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ടു​പ്പി​നും ന​ട്ടെ​ല്ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ മാ​ന​ന്ത​വാ​ടി ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഷി​ബു​വി​നെ ഇ​ന്ന് രാ​വി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷി​ബു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ ആ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. സ​മീ​പ​വാ​സി​യാ​യ മോ​ഹ​ന​ന​ൻ എ​ന്ന​യാ​ളോ​ടൊ​പ്പ​മാ​ണ് ആ​ന​യെ തു​ര​ത്തു​ന്ന​തി​നാ​യി ഷി​ബു കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട ഷി​ബു​വി​നെ പാ​ഞ്ഞ​ടു​ത്ത ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് ഷി​ബു​വി​നെ ആ​ന​യു​ടെ മു​ന്നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് മോ​ഹ​ന​നും ആ​ന​യു​ടെ മു​ന്നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

മൂ​ന്ന് മാ​സം മു​ന്പാ​ണ് ഷി​ബു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തേ ആ​ന ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​രി​ക്ക​ല്ലി​ൽ വീ​ട് ആ​ക്ര​മി​ച്ച് മേ​ൽ​ക്കൂ​ര ത​ക​ർ​ത്ത​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തോ​ൽ​പ്പെ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​പോ​ലും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

Related posts

Leave a Comment