അതേ സംഗതി സത്യമാണ്. മഹിഷ്മതി രാജ്യത്തെ രാജമാതാവായ ശിവകാമി ദേവിയും രാജ്യത്തിന് അടിമയായ കട്ടപ്പയും പ്രണയത്തിലോ? കേട്ടപ്പോള്‍ ഒന്ന് ഞെട്ടി അല്ലെ ? എങ്കില്‍ ഞെട്ടണ്ട ,കാര്യം സത്യമാണ്. ഇവരുടെ പ്രണയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. നമുക്കറിയാം രമ്യാ കൃഷ്ണനും സത്യരാജുമാണ് സിനിമയില്‍ ഈ രണ്ട് കഥാപാത്രങ്ങളെ അനശ്വരമാക്കിയത്. തമിഴ്നാട്ടിലെ ഒരു പ്രമുഖ ടെക്സറ്റിയല്സിന് വേണ്ടി തയ്യാറാക്കിയ പരസ്യമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഈ പരസ്യചിത്രത്തിലാണ് ഇവര്‍ രാജാവും റാണിയുമായി എത്തിയിരിക്കുന്നത്. കട്ടപ്പയ്ക്ക് രാജാവിന്റെ വേഷവും നന്നായി ഇണങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ പ്രണയ പരസ്യം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.