വിവാഹവാഗ്ദാനം നല്‍കി നാല്‍പ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ചകേസില്‍ പാത്രവ്യാപാരിയായ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍. ഇയാളുടെ ജ്യേഷ്ഠനായ മറ്റൊരു പാത്രവ്യാപാരിക്കും വേറൊരു വസ്ത്രവ്യാപാരിക്കുമെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കട്ടപ്പനയില്‍ പാത്രവ്യാപാരം നടത്തുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പാര്‍ത്ഥിപനാണ് (22) അറസ്റ്റിലായത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി പാര്‍ത്ഥിപന്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസിന് പരാതി നല്‍കിയ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കട്ടപ്പനയിലെ വസ്ത്രവ്യാപാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയായ സ്ത്രീയും ഒളിവിലുള്ള വ്യക്തിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച കാമുകന്‍ ഇൗ ദൃശ്യങ്ങള്‍ കാണിച്ച് പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയതായും പരാതി ലഭിച്ച ഉടന്‍തന്നെ എഫ്‌ഐആര്‍ ഇട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും കട്ടപ്പന ഡിവൈഎസ്പി വ്യക്തമാക്കി. അതേസമയം യുവതിയെ നിരവധിപേര്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയെന്നും മൂന്നുപേര്‍ക്കെതിരെ മാത്രം കേസെടുത്ത് പോലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും ശക്തമായിരിക്കുകയാണ്. യുവതി ആദ്യം നല്‍കിയ പരാതി പോലീസ് ഗൗനിച്ചില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതോടെ യുവതി കോടതിയിലെത്തി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അേന്വഷണം തുടങ്ങിയതെന്നും ആരോപണവും ഉയരുന്നു.