കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചെല്ലാര്‍കോവില്‍ പാറയില്‍ ജെബിനെ(21)യും ഇതേ പെണ്‍കുട്ടിയെ നാലുവര്‍ഷം മുന്‍പ് പീഡിപ്പിച്ച കേസില്‍ ചെല്ലാര്‍കോവില്‍ ചെന്പന്കുഴിയില് രതീഷി(27)നെയും വണ്ടന്മേട് പോലീസ് പിടികൂടി.
ജൂലൈ 23ന് പെണ്‍കുട്ടിയുമായി ജെബിന് ഒളിച്ചോടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തുനിന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.
എന്നാല്‍ ജെബിന് പീഡിപ്പിച്ചിട്ടില്ലെന്നും 13 വയസുള്ളപ്പോള്‍ ഓട്ടോറിക്ഷാ െ്രെഡവറായ രതീഷ് പലതവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് രതീഷിനെ പിടികൂടിയത്. കട്ടപ്പന സിഐ വി.എസ്. അനില്‍കുമാര്‍, വണ്ടന്മേട് എസ്ഐ കെ.വി. വിശ്വനാഥന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി.