കട്ടപ്പനയിലെ പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി, ബൈക്ക് യാത്രികന് പെറ്റി കൊടുത്തു, അതും സീറ്റ് ബെല്‍റ്റിടാത്തതിന്, പിന്നീട് സംഭവിച്ചത് രസകരമായ കാര്യങ്ങള്‍

ppppപോലീസുകാരാ നമിച്ചു. ഇനിയും ഇതുവഴി വരില്ലേ പെറ്റിയുമായി. കട്ടപ്പനയിലെ പെറ്റിക്കഥയെക്കുറിച്ച് സോഷ്യല്‍മീഡിയയിലെ പാണന്മാര്‍ പാടി നടക്കുന്നതാണിത്. സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാരുടെയും വില കളഞ്ഞ സംഭവം ഇ്ങ്ങനെ- കട്ടപ്പനയിലെ പൊതുപ്രവര്‍ത്തകനായ ജോഷി ഇടുക്കിക്കവലയിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. കട്ടപ്പന ട്രാഫിക് പോലീസിലെ എസ്‌ഐ അപ്പോള്‍ റോഡില്‍ വാഹനപരിശോധന നടത്തുന്നുണ്ട്.

ഒരു ഇരയെ കിട്ടിയ ആഹ്ലാദത്തില്‍ കൊടുത്തു ഒരു പെറ്റി ജോഷിക്കും. പല തവണ ഹെല്‍മറ്റില്ലാതെ പോയ സ്ഥിതിക്ക് ഇപ്പോഴൊരു പെറ്റി ആവാമെന്നു എസ്‌ഐയുടെ നിര്‍ബന്ധബുദ്ധി. ഖജനാവില്‍ പൈസ കുറവാണെന്ന സാരോപദേശത്തോടെയാണ് പെറ്റി ഈടാക്കിയത്. സമയം കളയണ്ടെന്നും തന്നെ വിടണമെന്നും എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പിഴയൊടുക്കാന്‍ തയാറാണെന്നും ജോഷി അറിയിച്ചു. ഒരു ബൈക്ക് റാലിയില്‍ പങ്കെടുക്കാനുള്ള തിരക്കിലായിരുന്നു അദ്ദേഹം.

സംഭവം എന്തായാലും പെറ്റി എഴുതി എഴുതിയ എസ്‌ഐ ഹാപ്പി. ജോഷിയുടെ 100 രൂപ പോയിക്കിട്ടി. ഏതാനും ദിവസം കഴിഞ്ഞു തന്റെ പോക്കറ്റിലെ പെറ്റി അടച്ചതിന്റെ രസീത് കണ്ട് ജോഷി ഞെട്ടിപ്പോയി. സീറ്റ് ബെല്‍റ്റ് ഇട്ടില്ല എന്ന കാരണമായിരുന്നു അതില്‍ എഴുതിയിരുന്നത്.  സുഹൃത്തുക്കള്‍ പരാതി നല്‍കാന്‍ ഉപദേശിച്ചെങ്കിലും വേണ്ടെന്നായി ജോഷി. എസ്‌ഐയെ ഉപദ്രവിക്കേണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ സുഹൃത്തുക്കളില്‍ ആരോ പെറ്റിയുടെ ചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. സംഭവം വൈറലായതോടെ കട്ടപ്പനയിലെ എസ്‌ഐ സോഷ്യല്‍മീഡിയയിലെ പുതിയ ജോക്കറായി മാറിയിരിക്കുകയാണ്.

Related posts