ട്വിങ്കിൾ ഖന്ന എന്ന താരത്തിന്റെ അഭിനയം പോലെ തന്നെ പ്രേക്ഷകർക്ക്് പ്രിയപ്പെട്ടതാണ് അവരുടെ തമാശകളും. അർണബ് ഗോസ്വാമിയുടെ പുതിയ ചാനലിനെക്കുറിച്ചു പറഞ്ഞതും അക്ഷയ്കുമാറിനെ ട്രോഫി ഭർത്താവെന്നു വിളിച്ചതുമെല്ലാം ട്വിങ്കിളിന്റെ ചുരുക്കം തമാശകളിൽ ചിലത്. കഴിഞ്ഞ ദിവസമാണ് ട്വിങ്കിൾ ബാഹുബലി രണ്ടാം ഭാഗം കണ്ടത്. സിനിമ കണ്ടിറങ്ങിയപ്പോൾ മുതൽ കട്ടപ്പ മാത്രമാണ് ട്വിങ്കിളിന്റെ മനസിൽ.
കട്ടപ്പയോടുള്ള ആരാധനയെപ്പറ്റി ട്വിറ്ററിൽ എത്രകുറിച്ചിട്ടും താരത്തിനു മതിവരുന്നില്ല. സിനിമ കണ്ടിറങ്ങിയതിനുശേഷം ഞാൻ എന്റെ മകളെ കട്ടപ്പ എന്നാണ് വിളിക്കുന്നത്. എന്നാൽ അവളുടെ അച്ഛനിഷ്ടം റൗഡി എന്നു വിളിക്കുന്നതാണ് തുടങ്ങി ട്വീറ്റുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ട്വിങ്കിളിന്റെ വക.
ഇതൊന്നും അക്ഷയ് വലിയ കാര്യമായി എടുത്തില്ല. പക്ഷേ ട്വിങ്കിൾ ഈയടുത്ത് ചെയ്ത ട്വീറ്റ് അക്ഷയ്ക്ക് ഒരൽപ്പം നീരസമുണ്ടാക്കിയിട്ടുണ്ട്. കട്ടപ്പ എന്റെ ബോയ്ഫ്രണ്ടാണ് എന്ന് ട്വിങ്കിൾ പോസ്റ്റ് ചെയ്തത് അക്ഷയ്ക്ക് സഹിക്കാനായില്ല. ’കട്ടപ്പ എന്നു മൂന്നു പ്രാവശ്യം പറഞ്ഞാൽ പിന്നെ അതു നിർത്താനാവില്ല. സംശയമുണ്ടെങ്കിൽ ഒന്നു ശ്രമിച്ചുനോക്കൂ’ എന്നും ട്വിങ്കിൾ ട്വീറ്റിൽ പറയുന്നു.