‘ക​ട്ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ ഫൈ​സ​ൽ ഹു​സൈ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​ന​വും ചെ​യ്യു​ന്ന ആ​ദ്യ​ചി​ത്രം ക​ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ 30 ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. വി​നോ​ദ് കോ​വൂ​രും സു​മി​ത്ത് എം.​ബി​യു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. അ​ൽ അ​മാ​ന പൊ​ഡ​ക്ഷ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​ജീ​ബ് അ​ൽ അ​മാ​ന​യാ​ണ് നി​ർ​മാ​ണം.

ശി​വ​ജി ഗു​രു​വാ​യൂ​ർ, നീ​മാ മാ​ത്യു, പ്രി​യ ശ്രീ​ജി​ത്ത്, വി​ജ​യ​ൻ കാ​ര​ന്തൂ​ർ, ഷു​ക്കൂ​ർ വ​ക്കീ​ൽ, ഫാ​റൂ​ഖ് മ​ല​പ്പു​റം, തേ​ജ​സ്, നി​വി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം എ​ൺ​മ്പ​തോ​ളം ന​വാ​ഗ​ത​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ബെ​ഞ്ചി​ൽ താ​ള​മി​ട്ട് വൈ​റ​ലാ​യ വ​യ​നാ​ട് കാ​ട്ടി​കു​ള​ത്തെ അ​ഭി​ജി​ത്ത് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ എ​ന്ന രീ​തി​യി​ൽ ക​ട്ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ നേ​ര​ത്തെ ത​ന്നെ വാ​ർ​ത്ത​യി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. അ​ഭി​ജി​ത്തി​നൊ​പ്പം വൈ​റ​ൽ വീ​ഡി​യോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച​ന ടീ​ച്ച​ർ ഈ ​സി​നി​മ​യി​ൽ ഒ​രു ഗാ​ന​വും ആ​ല​പി​ക്കു​ന്നു​ണ്ട്.

സി​ബു സു​കു​മാ​ര​നാ​ണ് ചി​ത്ര​ത്തി​ന് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. കാ​മ​റ പ്ര​ബീ​ഷ് ലി​ൻ​സി. വി.​പി. ശ്രീ​കാ​ന്ത് നാ​യ​രു​ടെ​യും നെ​വി​ൻ ജോ​ർ​ജി​ന്‍റെ​യും വ​രി​ക​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സി​ബു സു​കു​മാ​ര​നും, മി​ഥു​ലേ​ഷ് ചോ​ല​ക്ക​ലും ചേ​ർ​ന്നാ​ണ്. പ്രോ​ജ​ക്റ്റ് കോ​ഡി​നേ​റ്റ​ർ സ​ലാം ലെ​ൻ​സ് വ്യൂ, ​വി​ത​ര​ണം മൂ​വി മാ​ർ​ക്ക്, പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment