ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിതീഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്.
ഫോറന്‍സിക് സംഘവും പോലീസ് സര്‍ജനും ഇവര്‍ക്കൊപ്പമുണ്ട്. വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് കരുതിയ മുറിയുടെ തറപൊളിച്ച് പോലീസ് പരിശോധന നടത്തും. കേസില്‍ വിജയന്റെ ഭാര്യ സുമയെയും മകന് വിഷ്ണുവിനെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ.
അതേസമയം നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പോലീസ് പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 2016ല്‍ കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വീട്ടില്‍ താമസിക്കുമ്പോഴാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചുമൂടിയത്.
കേസില്‍ മരിച്ച വിജയനും ഇയാളുടെ മകന് വിഷ്ണുവിനും പങ്കുണ്ട്. വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം.