കട്ടപ്പന: രണ്ടുപേരൊന്നിച്ച് മോഷണത്തിനിറങ്ങി ഒരാൾ മാത്രം പോലീസ് പിടിയിലായാൽ ഓടിപ്പോയ കൂട്ടുപ്രതി ആരെന്ന് ചോദിച്ചാൽ അയാളെന്തു ചെയ്യും.
അഡ്രസും അറിയില്ല, കാണിച്ച് കൊടുക്കാൻ ഫോട്ടോയുമില്ല. പക്ഷെ പിടിയിലായ പ്രതിയൊരു ചിത്രകാരൻ ആണെങ്കിലോ.
ഇതോടെ കഥയിൽ ട്വിസ്റ്റായി ” അഡ്രസും അറിയില്ല, കാണിച്ചു തരാൻ ഫോട്ടോയുമില്ല സാറേ, വേണമെങ്കിൽ ഞാനൊരു രേഖാചിത്രം വരച്ച് തരാം, കാരണം ഞാനൊരു ചിത്രകാരനാണ്.
ഇതോടെ പെൻസിലും പേപ്പറുമെത്തി, പോലീസ് സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് അയാൾ മിനുട്ടുകൾക്കുള്ളിൽ കൂട്ടുപ്രതിയുടെ ചിത്രവും വരച്ച് നൽകി.
ഇന്നലെ ഉച്ചയ്ക്ക് കട്ടപ്പന പോലീസ് സ്റ്റേഷനിലാണ് ഈ കൗതുക സംഭവങ്ങൾ അറങ്ങേറിയത്.