മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം! വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് കാമുകനല്ല, അച്ഛന്‍; പെണ്‍കുട്ടി പറഞ്ഞ കഥ കേട്ട് പോലീസ് ഞെട്ടി; സംഭവം കട്ടപ്പനയില്‍

kattappana-rape

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ സംഭവിച്ചത്. കാമുകന്‍ തട്ടിക്കൊണ്ടുപോയ സ്കൂള്‍ വിദ്യാര്‍ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡിപ്പിച്ചത് അച്ഛനാണെന്ന് വെളിപ്പെടുത്തല്‍. അധികൃതര്‍ നടത്തിയ കൗണ്‍സലിംഗിലാണ് പീഡിപ്പിച്ചതു അച്ഛനാണെന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്. വൈദ്യപരിശോധനയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു സ്ഥിരീകരിച്ച ശേഷമായിരുന്നു കൗണ്‍സലിംഗ്. തുടര്‍ന്ന് പിതാവിനെയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നിര്‍മലാസിറ്റി പാര്‍ട്ടിപ്പടി പുത്തന്‍പുരയ്ക്കല്‍ ഷാജി(28)യേയും പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആക്രി വ്യാപാരിയായ ഷാജിയുടെ അയല്‍വാസിയാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി. തേര്‍ഡ് ക്യാമ്പില്‍ നിന്നു പെണ്‍കുട്ടിയും കുടുംബവും അഞ്ചുമാസം മുമ്പാണ് നിര്‍മലാസിറ്റിയില്‍ താമസമാക്കിയത്. പിന്നീട് കട്ടപ്പനയ്ക്കു സമീപം പേഴുംകവലയിലെ വാടക വീട്ടിലേക്ക് ഷാജി താമസം മാറി. എന്നാല്‍ നിര്‍മലാസിറ്റിയിലെ കുടുംബവീട്ടില്‍ സ്ഥിരമായി ഷാജി എത്തിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്കൂളില്‍ പോകുംവഴി ഷാജി ഓട്ടോറിക്ഷയില്‍ കയറ്റി പേഴുംകവലയിലെ വീട്ടിലേക്കു കൊണ്ടുപോയി. ഷാജിയുടെ അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇതു പെണ്‍കുട്ടിയുടെ സഹപാഠിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിവരം സ്കൂള്‍ അധികൃതരെ ധരിപ്പിക്കുകയും ഇവര്‍ പിതാവിനെ അറിയിക്കുകയും ചെയ്തു.

ഇതിനിടെ വെട്ടിക്കുഴക്കവലയിലെ വീട്ടിലെത്തിയ പെണ്‍കുട്ടി സ്കൂളില്‍ പോകണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കി. ഈ സമയം പെണ്‍കുട്ടിയുടെ പിതാവ് സ്ഥലത്തെത്തുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഷാജിയെ അറസ്റ്റ് ചെയ്തു. പിന്നീട് വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. എന്നാല്‍ കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് അച്ഛനാണ് പീഡിപ്പിച്ചതെന്നു വെളിപ്പെടുത്തിയത്.കഴിഞ്ഞ 13 ന് മദ്യപിച്ച് വിട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദിച്ച് വീടിനു പുറത്താക്കിയ ശേഷം മകളെ പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ അസുഖബാധിതനായി കിടപ്പിലാണ്. കരിമണ്ണൂരില്‍ റബര്‍ തോട്ടത്തിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്.

കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം പിതാവിനെതിരെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു ഷാജിക്കെതിരെയും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കട്ടപ്പന സി.ഐ: വി.എസ് അനില്‍കുമാര്‍, അഡീഷണല്‍ എസ്.ഐമാരായ ജോയ്‌സ് അപ്രേം, സി.ഡി സുധാകരന്‍, സി.പി.ഒമാരായ പി.ജെ സിനോജ്, റാള്‍ഫ് സെബാസ്റ്റിയന്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts