പയ്യന്നൂര്‍:നിര്‍മാണത്തിലിരിക്കുന്ന കരിവെള്ളൂര്‍ പെരളം എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ മോഷ്ടിക്കപെട്ട കട്ടിള കള്ള്ഷാപ്പിന്റെ തട്ടുമ്പുറത്ത് കണ്ടെത്തി.പെരളം കള്ള്ഷാപ്പിന്റെ തട്ടുമ്പുറത്ത് ഒളിപ്പിച്ച് വെച്ച നിലയിലാണ് ഇന്ന് രാവിലെ കട്ടിള കണ്ടെത്തിയത്.
നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് വെച്ച കട്ടിള കഴിഞ്ഞ എപ്രില്‍ 29ന് രാവിലെയാണ് കാണാതായത്.ഇതോടനുബന്ധിച്ച് കെട്ടിയിരുന്ന നാലുവരി കല്ല് പൊളിച്ച് മാറ്റിയാണ് കട്ടില എടുത്തു കൊണ്ടു പോയത്.ചുമരുകള്‍ ഇളക്കി മാറ്റി കട്ടിള എടുത്തു കൊണ്ടു പോയെന്ന കരയോഗം പ്രസിഡന്റ് രാധാകൃഷ്ണന് നായരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ കട്ടിള കണ്ടെത്തിയത്.
തൊണ്ടിമുതല്‍ കിട്ടിയെങ്കിലും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.