താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ കാണാതായ നഫീസയ്ക്കായി തിങ്കളാഴ്ചയും തെരച്ചിൽ തുടരും. ഉരുൾപൊട്ടലിൽ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. അഞ്ചാം ദിവസമാണ് തെരച്ചിൽ തുടരുന്നത്.
ദേശീയ ദുരന്തനിവാരണസേന, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടരുന്നത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരാണ് മരിച്ചത്.