ഊ​ന്നു​ക​ല്ലി​ൽ കാ​ട്ടു​പ​ന്നി​ ശല്യം രൂക്ഷം; കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു; ആശങ്കയോടെ കർഷകർ

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ല്ലി​നു സ​മീ​പം തേ​ങ്കോ​ട് കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം. കൂ​ട്ട​മായെ​ത്തി ഇവ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. തേ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷി​നാ​ജ്, സ​ലിം എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന പൈ​നാ​പ്പി​ൾ കൃ​ഷി പൂ​ർ​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ൾ കു​ത്തി​മ​റി​ച്ചി​ട്ടു.

പാ​ട്ട​ത്തി​നെ​ടു​ത്ത ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​യി​രു​ന്നു കൃ​ഷി. ചു​റ്റും വേ​ലികെ​ട്ടി​യും കാ​വ​ലി​രു​ന്നു​മെ​ല്ലാം പ​ന്നി​ക​ളെ ഓ​ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പ്ര​തീ​ഷ​യോ​ടെ ന​ട​ത്തി​യ കൃ​ഷി​യാ​ണ് ഒ​രു ഫ​ല​വും ന​ൽ​കാ​തെ ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പൈ​നാ​പ്പി​ൾ കൃ​ഷി​യി​ടത്തിനു പുറമെ സ​മീ​പ​ത്ത് പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്.

വ​നം-​കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​രോ​ട് പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

മു​ള്ളരി​ങ്ങാ​ട് വ​ന​ത്തി​ൽ​നി​ന്നാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ നാ​ട്ടി​ലെ​ത്തു​ന്ന​ത്. താ​ലൂ​ക്കി​ലെ​ന്പാ​ടും വ​നാ​തി​ർ​ത്തി​ക​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

സ​മീ​പ​കാ​ല​ത്താ​യി കാ​ട്ടു​പ​ന്നി​ക​ൾ പെ​രു​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment