കോയന്പത്തൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകനു ഗുരുതരമായി പരിക്കേറ്റു. സേത്തുമടൈ ആയിരംകാൽ ജോണി (51)യെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗാർഡായ ജോണി സഹപ്രവർത്തകർക്കൊപ്പം റോന്തുചുറ്റുന്നതിനിടെ മേഞ്ഞിരുന്ന കാട്ടുപോത്ത് അപ്രതീക്ഷിതമായി ജോണിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ വലതുകാലിനു മാരകമായി പരിക്കേറ്റു. സഹപ്രവർത്തകർ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടി മാറും മുൻപേ..! കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകന് ഗുരുതര പരിക്ക്; കാട്ടിൽ മേഞ്ഞിരുന്ന പോത്ത് അപ്രതീക്ഷിതമായി ജോണിയെ ആക്രമിക്കുകയായിരുന്നു
