“കാ​ട്ടു​തീ’ പു​തി​യ ല​ക്കം പു​റ​ത്തി​റ​ങ്ങി; മ​ധു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നെ​തി​രേ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മായി മാ​വോ​യി​സ്റ്റ് പ്ര​സി​ദ്ധീ​ക​ര​ണം വീ​ണ്ടും

ഇ​രി​ട്ടി: ആ​ദി​വാ​സി യു​വാ​വാ​യ മ​ധു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നെ​തി​രേ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി മാ​വോ​യി​സ്റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ “കാ​ട്ടു​തീ’ വീ​ണ്ടും പു​റ​ത്തി​റ​ങ്ങി. പു​തി​യ ചെ​ക്യേ​രി കോ​ള​നി​യി​ലെ ഇ.​പി. ജ​യ​രാ​ജ​ന്‍ എം​എ​ല്‍​എ​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ വി​മ​ർ​ശി​ച്ച പു​തി​യ ല​ക്ക​ത്തി​ൽ കെ. ​പാ​നൂ​രി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ർ​പ്പി​ച്ചു​ള്ള ലേ​ഖ​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ട​ക്കാ​ല​ത്തു നി​ല​ച്ചു​പോ​യ “കാ​ട്ടു​തീ’​യാ​ണു വീ​ണ്ടും പ്ര​സി​ദ്ധീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്.

സ​ര്‍​ക്കാ​രി​നും ഭ​ര​ണ​കൂ​ട​ത്തി​നും രു​ക്ഷ വി​മ​ര്‍​ശ​ന​മു​ള്ള ലേ​ഖ​ന​ത്തി​ല്‍ ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഫാ​മി​ലു​ള്‍​പ്പെ​ടെ ആ​ദി​വാ​സി കോ​ള​നി​ക​ളും കേ​ര​ള – ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി കേ​ന്ദ്രീ​ക​രി​ച്ചും മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ണ്.

 

Related posts