വിതുര: കാട്ടുതീ തടയുന്നതിനായി വനം വകുപ്പ് നടപ്പാക്കുന്ന ഫയർ ലൈൻ തെളിക്കൽ പ്രഹസനമാകുന്നു. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന ഫണ്ട് പാടെ വെട്ടിക്കുറച്ചതും, നിർമാണത്തിലെ അപാകവും കൂടിച്ചേരുന്നതോടെ കാട്ടു തീപടരാനുള്ള സാധ്യതകൾ പതിന്മടങ്ങായി വര്‍ധിച്ചു.
ജില്ലയിൽ ഏറ്റവുമധികം വനമേഖലയുള്ള റേഞ്ചുകളിലാണ് തീപിടുത്ത സാധ്യത ഏറെയുള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ വിതുര, നെടുമങ്ങാട് അഗ്നി രക്ഷാസേനാ യൂണിറ്റുകൾ ഇരുപതിലധികം സ്ഥലങ്ങളിലാണ് തീകെടുത്താനെത്തിയത്.
കൂട്ടത്തില്‍ പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ അഞ്ച് ഏക്കറിലധികം വനമേഖല കത്തിപ്പോയതായിരുന്നു വലിയ സംഭവും. പൊന്മുടിയിലെ അതീവ സുരക്ഷാ മേഖലയിലാണ് കഴിഞ്ഞദിവസം വന്‍തീപിടിത്തം ഉണ്ടായത്.
അപ്പർ സാനിറ്റോറിയത്തിലെ വയർലസ് സ്റ്റേഷനു സമീപത്തെ അഞ്ചര ഏക്കറിലധികം സ്ഥലത്തെ പുൽമേടുകൾ ഈ തീപിടിത്തത്തില്ക ത്തിയമർന്നു . സന്ദർശകർ വലിച്ചെറിഞ്ഞ സിഗരറ്റില്‍ നിന്നുള്ള തീപിടിത്തമാണെന്ന് വനപാലകർ പറയുന്നു.
വാച്ച് ടവറിനു സമീപത്തുനിന്നാണ് തീപടർന്ന് തുടങ്ങിയത്. നിലവില്‍ പൊന്മുടി അപ്പര്‍സാനിറ്റോറിയത്തില്‍ വനംസംരക്ഷണസമിതിയുടെ ജീവനക്കാരുടെ എണ്ണവും തീരെക്കുറവാണ്.
ഉള്ള ജീവനക്കാരാകട്ടെ വനസംരക്ഷണത്തിനല്ല വരുമാനമുണ്ടാക്കുന്ന ഇതര ജോലികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സമീപകാലത്തായി ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരെ പലയിടങ്ങളിലായി വിന്യസിച്ചതും പ്രശ്നങ്ങള്‍ക്ക് കാരണമായി. 5.2-മീറ്റര്‍ വീതിയില്‍ ഫയര്‍ലൈന്‍ നിര്‍മിക്കണമെന്നാണ് വനം വകുപ്പിന്റെ നിയമം അനുശാസിക്കുന്നത്.
എന്നാല്‍ നിരവില്‍ കരാറെടുക്കുന്നവര്‍ റോഡിനോട് ചേര്‍ന്ന് ഒരടിപോലും വീതിയില്ലാത്ത വിധത്തിലാണ് കരിയില കൂട്ടിയിട്ടി കത്തിച്ച് ഫയര്‍ ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
വേനല്‍ കനക്കുന്നതോടെ വനമേഖലയോട് ചേര്‍ന്നുള്ള പാതയോരങ്ങളില്‍ സഞ്ചാരികള്‍ വലിച്ചെറിയുന്ന സിഗരറ്റു കുറ്റികളും മറ്റും ഏറെ അപകടങ്ങളാണ് ഉണ്ടാക്കുന്നത്.