തിരുവനന്തപുരം: അഞ്ചു ദിവസംകൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ മേഖലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ മേഖലകളിൽ 15 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം ഇന്ത്യൻ തീരത്ത് ഇന്നു മുതൽ 15 വരെ പെരിജിൻ സ്പ്രിങ് ടൈഡ്സ് മൂലം ഉണ്ടാകുന്ന വേലിയേറ്റത്തിൽ കേരളം, ലക്ഷദ്വീപ്, ആൻഡമാൻ,നിക്കോബാർ തുടങ്ങിയ മേഖലകളിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. അതോടൊപ്പം ശക്തമായ കരക്കാറ്റും ശക്തമായ തിരമാലകളും ഉണ്ടാകും. കരക്കാറ്റിനൊപ്പം ശക്തമായ മഴക്കും സാധ്യത ഉണ്ട്.