പത്തനാപുരം: തൊഴിലുറപ്പിനിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് സുഗതമന്ദിരത്തില് മല്ലിക(39)യ്ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം മെതുകുംമേല്‍ സി എസ് ഐ പള്ളിയ്ക്ക് സമീപമാണ് സംഭവം. തൊഴിലുറപ്പ് പദ്ധതിയ്ക്കിടെ ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാന്‍ തുടങ്ങവെ പാഞ്ഞടുത്ത കാട്ടുപന്നി മല്ലികയെ കുത്തി വീഴ്ത്തുകയായിരുന്നു.
ഇവരുടെ ഇടംകാലിനും വീഴ്ച്ചയില്‍ കൈകള്‍ക്കും പരിക്കുണ്ട്. ബഹളം കേട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും കാട്ടുപന്നി ഓടിരക്ഷപെട്ടിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്കി വിട്ടയച്ചു.