ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തു ശല്യക്കാരായി കണ്ടെത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വനംവകുപ്പിന്റെ താത്കാലിക അനുമതി.
കോട്ടാങ്ങല്‍ പഞ്ചായത്ത് കര്‍ഷക ജാഗ്രതാസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. കൃഷിയിടങ്ങളില്‍ നിരന്തരം കൃഷി നാശം വരുത്തുന്നതും മനുഷ്യജീവനു ഭീഷണി വരുത്തുന്നതുമായ കാട്ടുപന്നികളെ വെടിവച്ച് കൊന്നുകളയുന്നതിന് അനുമതി വനംവകുപ്പാണ് നല്‍കിയിട്ടുള്ളത്.
പഞ്ചായത്തിലെ തോക്ക് ലൈസന്‍സികളായ ജോസ് പ്രകാശ്, കുരുവിള ജോര്‍ജ്, ഫോറസ്റ്റ് ഓഫീസര്‍മാരായ എം. ഷിനില്‍, എ.എസ്. നിതിന്‍ എന്നിവരും ഇതിനു നേതൃത്വം നല്‍കും.
കാട്ടുകുരങ്ങ് ശല്യം ഒഴിവാക്കാന്‍ കൂട് സ്ഥാപിക്കല്‍, നാഗപ്പാറ ടൂറിസം പദ്ധതിം നടപ്പിലാക്കല്‍ എന്നിവയ്ക്കും വനംവകുപ്പ് അനുകൂലമായ സമീപനമെടുക്കുമെന്ന് പ്രതീകഷിക്കുന്നതായി പഞ്ചായത്തംഗം ജോസി ഇലഞ്ഞിപ്പുറം പറഞ്ഞു.
“കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണം’,ആവശ്യം സ്ഥിരമായ നടപടിക്കല്ല
പത്തനംതിട്ട: കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തിലാക്കണമെന്ന്് കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരുവര്‍ഷത്തേക്കു മാത്രം. ശല്യമേറെയുള്ള പ്രദേശങ്ങളില്‍ ഇക്കാലയളവില്‍ കാട്ടുപന്നിയെ കൊന്നൊടുക്കിയാല്‍ കര്‍ഷകര്‍ക്ക് ശല്യമൊഴിവാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര പരിസ്ഥിതി വനംമന്ത്രാലയത്തിലേക്ക് ശിപാര്‍ശ അയച്ചിരിക്കുന്നത്.
കേരളത്തിലെ വനമേഖലയോടു ചേര്‍ന്ന താലൂക്കുകളില്‍ കാട്ടുപന്നി നിരന്തരം ശല്യക്കാരായി മാറിയിട്ടുണ്ടെന്നും ഈ പ്രദേശങ്ങളില്‍ അടുത്ത ഒരുവര്‍ഷത്തേക്ക് ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നുമാണ് ചീഫ ് സെക്രട്ടറി അയച്ച ശിപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെടുന്ന മൃഗത്തെ ആര്‍ക്കുവേണമെങ്കിലും ഏതുരീതിയിലും നശിപ്പിക്കാനും മാംസം ഭക്ഷിക്കാനും കഴിയും.